19കാരിയുടെ മരണം; യുവാവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
മലയാറ്റൂരിൽ രണ്ടു ദിവസം മുൻപ് കാണാതായ 19കാരി മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. പോസ്റ്റുമോർട്ട നടപടികൾ ഇന്ന് പൂർത്തിയാകും. ബംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. അന്വേഷണത്തിനിടെയാണ്
ബെംഗളൂരുവിലെ ചില ഇടങ്ങളിൽ വൈദ്യുതി ബന്ധം തടസപ്പെടും
ഇന്ന് ബെംഗളൂരുവിലെ ചില ഇടങ്ങളിൽ വൈദ്യുതി ബന്ധം തടസപ്പെടും. സോമനഹള്ളി സബ്സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് വൈദ്യുതി ബന്ധം തടസപ്പെടുന്നതെന്ന് ബാംഗളൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സോമനഹള്ളി സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി ബന്ധം തടസപ്പെടുക. വ്യവസായ മേഖലയിലും റെസിഡെൻഷ്യൽ മേഖലയിലും ഒരേപോലെ പവർ കട്ട് ഉണ്ടാകുമെന്ന് അറിയിപ്പിൽ പറയുന്നു. ഐബെക്സ് ഫാക്ടറി, സിആർപിഎഫ് ക്യാമ്പ് ഗേറ്റ്, എഡിഫൈ
മധ്യപ്രദേശിലെ റിസോർട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചു
മധ്യപ്രദേശിലെ ഖജുരാഹോയിൽ റിസോർട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചു. റിസോർട്ടിലെ ജീവനക്കാരാണ് മരിച്ചത്. അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഖജുരാഹോയിലെ ഗൗതം റിസോർട്ടിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലെ അത്താഴത്തിന് ശേഷമാണ് ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. പിന്നീത് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. റിസോർട്ട് ജീവനക്കാരെ ആദ്യം ഖജുരാഹോയിലെ ഹെൽത്ത് സെന്ററിലും സ്ഥിതി വഷളായതോടെ ഗ്വാളിയോറിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്. ഹാർദിക്ക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. 59 റൺസാണ് ഹാർദിക്ക് എടുത്തത്. 28 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്. തിലക് വർമ 26 റൺസും അക്സർ പട്ടേൽ 23 റൺസും
ഇന്ത്യയില്‍ 1.5 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല
ഇന്ത്യയില്‍ 1.5 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് മൈക്രോസോഫ്റ്റ് മേധാവിയുടെ പ്രഖ്യാപനം. മൈക്രോസോഫ്റ്റിന്‍റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ എഐ അവസരങ്ങളെക്കുറിച്ചുള്ള പ്രചോദനാത്മകമായ സംഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യ നദേല്ല എക്സിലൂടെ നന്ദിയും പറഞ്ഞു.
നിലപാടിൽ മലക്കംമറിഞ്ഞ് അടൂർ പ്രകാശ്
ദിലീപിനെ പിന്തുണച്ച നിലപാടിൽ മലക്കംമറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നടൻ ദിലീപിന് നീതി ലഭിച്ചെന്നും സർക്കാർ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതിനെ തുടർന്നാണെന്നും പറഞ്ഞ അടൂർ പ്രകാശ്, അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള പ്രവർത്തനങ്ങൾ നിശ്ചയമായും നടക്കണമെന്നാണ് ഇപ്പോൾ പറയുന്നത്. പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് സർക്കാർ ഉരുണ്ടുകളിക്കേണ്ട കാര്യമില്ലെന്നും അടൂർ പ്രകാശ് രണ്ടാമത് മാധ്യമങ്ങളെ കണ്ട് പറഞ്ഞു. സർക്കാർ ഇപ്പോൾ ഉരുണ്ടുകളിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ വേണ്ടി ഇവർ
ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വൻ്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് 7മണി മുതൽ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഭാരതത്തിൻ്റെ ട്വൻ്റി20 പരമ്പര ഇന്ന് 7 മണിക്ക് കട്ടക്കിൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കട്ടക്കിലെ ബാർബതി സ്റ്റേഡിയത്തിലാണ് നടക്കുക.മത്സരങ്ങൾ വിവിധ വേദികളിലായാണ് നടക്കുക. രണ്ടാം മത്സരം വ്യാഴാഴ്ച്‌ച ന്യൂ ചണ്ഡീഗഡിലെ മുള്ളൻപൂർ സ്റ്റേഡിയത്തിൽ മൂന്നാം ടി20 ഞായറാഴ്ച്‌ച ധർമശാലയിൽ. 17നും 19നുമായി നടക്കുന്ന നാലും അഞ്ചും മത്സരങ്ങൾ ലഖ്നൗവിലും അഹമ്മദാബാദ് സ്റ്റേഡിയത്തിലും നടക്കും.
ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് മറ്റന്നാൾ
വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കൊട്ടിക്കലാശം നടന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ നടക്കും. സംസ്ഥാനത്തുടനീളം ഗ്രാമപഞ്ചായത്തിൽ 28,288 പേരും ബ്ലോക്ക് പഞ്ചായത്തിൽ 3,742 പേരും ജില്ലാ പഞ്ചായത്തിൽ 681 പേരും മുനിസിപ്പാലിറ്റികളിൽ 5,551 പേരും കോർപ്പറേഷനുകളിൽ 751 പേരും ഉൾപ്പെടെ ആയിരങ്ങളാണ് സ്ഥാനാർഥികളായി മത്സരരംഗത്തുള്ളത്.
മിഡ്‌നൈറ്റ് മാരത്തണ്‍ സംഘടിപ്പിച്ചു
റോട്ടറി ബാംഗ്ലൂർ ഐ.ടി കോറിഡോർ (ആർ.ബി.ഐ.ടി.സി) 18-ാമത് ബംഗളൂരു മിഡ്നൈറ്റ് മാരത്തൺ സംഘടിപ്പിച്ചു. ഇന്ത്യൻ സായുധ സേന കായികതാരങ്ങൾ ഉൾപ്പെടെ പതിനായിരത്തിലധികം പേർ പങ്കെടുത്തു.വൈറ്റ്ഫീൽഡിലെ കെ.ടി.പി.ഒയിൽ നടന്ന മാരത്തണിൽ ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 31.6 കെ, 10 കെ, 5 കെ ടൈംഡ്, ബി.കെ 5 കെ ഫൺ റൺ എന്നീ വിഭാഗത്തിൽ മത്സരം നടന്നു. മഹാദേവപുര നിയോജകമണ്ഡലം എം.എൽ.എ മഞ്ജുള ലിംബാവലി, കർണാടക & കേരള സബ്
സ്ത്രീവിരുദ്ധമായ പ്രതികരണമാണ് അടൂർ പ്രകാശ് നടത്തിയത്: വീണ ജോർജ്
അതിജീവിതക്കെതിരായ കേസിലെ കോടതി വിധിയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വീണ ജോർജ്. സ്ത്രീവിരുദ്ധമായ പ്രതികരണമാണ് അടൂർ പ്രകാശ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അടൂർ പ്രകാശിന്‍റെ വാക്കുകളിലൂടെ കോൺഗ്രസിൻ്റെയും സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നത്. ധീരമായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് അതിജീവിത എടുത്തത്. അതിജീവിതക്കൊപ്പം തുടർന്നും ഉണ്ടാകുമെന്നും വീണാ ജോർജ് വ്യക്തമാക്കി. സർക്കാർ എന്നും അതിജീവിതക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.