യുവധാര വെൽഫെയർ അസോസിയേഷൻ്റെ കന്നഡ രാജ്യോത്സവം – കേരളപ്പിറവി ദിനാഘോഷം ഇന്ന്
Association News
0 min read
2.5k

യുവധാര വെൽഫെയർ അസോസിയേഷൻ്റെ കന്നഡ രാജ്യോത്സവം – കേരളപ്പിറവി ദിനാഘോഷം ഇന്ന്

ഒക്ടോബർ 31, 2026
0

കേരളപ്പിറവി ദിനത്തിൻ്റെയും കന്നഡ രാജ്യോത്സവത്തിൻ്റെയും ഭാഗമായി മഹാവീർ ലേഔട്ടിൽ സംയുക്ത ആഘോഷം സംഘടിപ്പിക്കുന്നു. നവംബർ 1ന് (ഇന്ന്) രാവിലെ 8.30ന് ജിഗനി യുവധാര വെൽഫെയർ അസോസിയേഷനും മഹാവീർ അസോസിയേഷനും സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഇരു സംസ്ഥാനങ്ങളുടെയും സാംസ്കാരിക പൈതൃകവും ഐക്യവും വിളിച്ചോതുന്ന ആഘോഷത്തിൽ നിരവധിപേർ പങ്കെടുക്കും. ജിഗനി യുവധാര വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് അരുൺ കുമാറിൻ്റെയും സെക്രട്ടറി ബിജിമോൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

Continue Reading
ഡിആർഡിഒ ഓണാഘോഷത്തിന് തിരിതെളിഞ്ഞു; മുഖ്യാതിഥിയായി ആലങ്കോട് ലീലാകൃഷ്ണൻ
Association News
1 min read
2.4k

ഡിആർഡിഒ ഓണാഘോഷത്തിന് തിരിതെളിഞ്ഞു; മുഖ്യാതിഥിയായി ആലങ്കോട് ലീലാകൃഷ്ണൻ

ഒക്ടോബർ 31, 2026
0

ഡിആർഡിഒ മലയാളി കുടുംബങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമായ ‘DRDO Onam Celebration 2026’ന് തുടക്കമായി. ഒക്ടോബർ 31ന് സി.വി. രാമൻ നഗറിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഒരുമയുടെ സന്ദേശമാണ് ഓണം ലോകത്തിന് നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ജാതി, മത, വർഗ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒരേ മനസ്സോടെ കാലങ്ങളോളം ഓണം ആഘോഷിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം മലയാളികൾക്ക്

Continue Reading
എഐകെഎംസിസി ബംഗളൂരു ‘സ്നേഹസഞ്ചാരം’ ഇന്ന്
Association News
1 min read
2.1k

എഐകെഎംസിസി ബംഗളൂരു ‘സ്നേഹസഞ്ചാരം’ ഇന്ന്

ഒക്ടോബർ 31, 2026
0

കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി – എസ്.ടി.സി.എച്ച് ബംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (നവംബർ 1, ഞായർ) ‘സ്നേഹസഞ്ചാരം’ (Walk for Harmony) സംഘടിപ്പിക്കും. കർണാടക മണ്ണിനോടുള്ള ആദരവും മതസൗഹാർദ്ദവും സാഹോദര്യവും വിളംബരം ചെയ്തുകൊണ്ടാണ് കാൽനടയാത്ര നടക്കുന്നത്. രാവിലെ 7 മണിക്ക് കബ്ബൺ പാർക്കിൽ നിന്ന് ആരംഭിക്കുന്ന സ്നേഹസഞ്ചാരം രാവിലെ 9-ന് ശിഹാബ് തങ്ങൾ സെന്ററിൽ സമാപിക്കും. പതാക ഉയർത്തൽ കർമ്മം എ.ഐ.കെ.എം.സി.സി ബംഗളുരു പ്രസിഡണ്ട് ടി.ഉസ്മാൻ നിർവഹിക്കും.

Continue Reading
‘തെറി’ സിനിമയിലെ രംഗം ഓർമിപ്പിച്ച് വിജയ്‌ക്കെതിരെ കനിമൊഴി
India
1 min read
2.4k

‘തെറി’ സിനിമയിലെ രംഗം ഓർമിപ്പിച്ച് വിജയ്‌ക്കെതിരെ കനിമൊഴി

ഒക്ടോബർ 31, 2026
0

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് ആരോപിച്ച കനിമൊഴി, വിജയ് നായകനായ ‘തെറി’ സിനിമയിലെ രംഗം പരാമർശിച്ചാണ് പരിഹാസമുയർത്തിയത്. ചെന്നൈയിൽ ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു വിമർശനം. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ സിനിമയിലെ നായകനെപ്പോലെ പാലത്തിനടിയിൽ തലകീഴായി കെട്ടിത്തൂക്കണമെന്നായിരുന്നു കനിമൊഴിയുടെ പരിഹാസം. മുഖ്യമന്ത്രി വിജയ് അത്തരമൊരു നടപടി സ്വീകരിക്കാൻ തീരുമാനിച്ചാൽ ആദ്യം ശിക്ഷിക്കപ്പെടേണ്ടത്

Continue Reading
ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് സൂചന
Kerala
0 min read
2.1k

ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് സൂചന

ഒക്ടോബർ 31, 2026
0

ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക വിവരം. കരിങ്ങട വീട്ടിൽ സജു ആന്റണി (64), ഭാര്യ അനു സാജു (59), മകൻ സവിൻ (34) എന്നിവരാണ് മരിച്ചത്. സജുവിനെയും അനുവിനെയും കിടപ്പുമുറിയിലും സവിനെ അടുക്കളയോടു ചേർന്നുള്ള വർക്ക് ഏരിയയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും തുക

Continue Reading
സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്ലറ്റിക്സിൽ മലപ്പുറം ജേതാക്കൾ
Kerala
0 min read
2.5k

സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്ലറ്റിക്സിൽ മലപ്പുറം ജേതാക്കൾ

ഒക്ടോബർ 31, 2026
0

സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനത്തോടെ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പിൽ മുത്തമിട്ടത്. 965.3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 923.3 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനം നേടി. ഗെയിംസ്, അക്വാട്ടിക്സ് ഇനങ്ങളിലെ മികവാണ് തിരുവനന്തപുരത്തിന് കിരീടനേട്ടം സമ്മാനിച്ചത്. ഗെയിംസ് ഇനങ്ങളിൽ 1310 പോയിന്റും അക്വാട്ടിക്സിൽ 606 പോയിന്റും തിരുവനന്തപുരം സ്വന്തമാക്കി. ഗെയിംസ് വിഭാഗത്തിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും 796 പോയിന്റുമായി

Continue Reading
കേരളത്തിൽ അടുത്ത നാല് ദിവസം മഴ മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിൽ ‘മുരാസു’ ചുഴലിക്കാറ്റിന് സാധ്യത
India
1 min read
2.1k

കേരളത്തിൽ അടുത്ത നാല് ദിവസം മഴ മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിൽ ‘മുരാസു’ ചുഴലിക്കാറ്റിന് സാധ്യത

ഒക്ടോബർ 31, 2026
0

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ ഒന്ന് മുതൽ നാല് വരെ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനുമാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട്. രണ്ടാം തീയതി ഇടുക്കി, പാലക്കാട്, മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂ മലപ്പുറം, വയനാട്

Continue Reading
പഞ്ചാബിൽ തിരഞ്ഞെടുപ്പ് ഒരുക്കം നേരത്തേയാക്കി എഎപി; 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
India
0 min read
2.2k

പഞ്ചാബിൽ തിരഞ്ഞെടുപ്പ് ഒരുക്കം നേരത്തേയാക്കി എഎപി; 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ഒക്ടോബർ 31, 2026
0

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എഎപി). നിലവിലെ 40 എംഎൽഎമാരെ ഉൾപ്പെടുത്തിയാണ് ആദ്യ പട്ടിക പുറത്തിറക്കിയത്. മുഖ്യമന്ത്രി ഭഗവന്ത് മൻ ധുരി മണ്ഡലത്തിൽനിന്ന് വീണ്ടും മത്സരിക്കും. ജയിലിൽ കഴിയുന്ന എംഎൽഎ സഞ്ജീവ് അറോറ ലുധിയാന വെസ്റ്റിൽനിന്ന് ജനവിധി തേടും. 117 അംഗ നിയമസഭയിൽ 40 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച പാർട്ടിക്ക് ഇനി 77 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി നിശ്ചയിക്കാനുണ്ട്. തെരഞ്ഞെടുപ്പിന് നാല്

Continue Reading
മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ നാളെ വിശേഷാൽ നാഗപൂജ
Karnataka
0 min read
2.3k

മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ നാളെ വിശേഷാൽ നാഗപൂജ

ഒക്ടോബർ 31, 2026
0

മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ മണ്ണാറശ്ശാല ആയില്യം മഹോൽസവ ദിനമായ നവംബർ 2 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വിശേഷാൽ നാഗപൂജയും, നാഗക്കളമെഴുത്തും പുള്ളുവൻ പാട്ടും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9900646538, 9731058023

Continue Reading
സ്കൂളിനുള്ളിൽ ആറുവയസുകാരിക്ക് നേരെ ക്രൂരമായ ആക്രമണം; കല്ലും പൂച്ചട്ടിയും ഉപയോഗിച്ച് മർദിച്ചത് മൂന്നാം ക്ലാസ് വിദ്യാർഥി
India
1 min read
2.1k

സ്കൂളിനുള്ളിൽ ആറുവയസുകാരിക്ക് നേരെ ക്രൂരമായ ആക്രമണം; കല്ലും പൂച്ചട്ടിയും ഉപയോഗിച്ച് മർദിച്ചത് മൂന്നാം ക്ലാസ് വിദ്യാർഥി

ഒക്ടോബർ 31, 2026
0

ഹരിയാനയിലെ പഞ്ച്കുളയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ ആറുവയസുകാരിയായ കിന്റർഗാർട്ടൻ വിദ്യാർഥിനിക്ക് നേരെ എട്ടുവയസുകാരനായ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ക്രൂരമായ ആക്രമണം. കല്ലുകളും പൂച്ചട്ടിയും ഉപയോഗിച്ച് മർദനമേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഒക്ടോബർ 28ന് സെക്ടർ 20ലെ സംസ്‌കൃതി മോഡൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ പ്രകാരം ആൺകുട്ടി പെൺകുട്ടിയെ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മേശയിൽ തല ഇടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിട്ട് ചവിട്ടുകയും ചെയ്തു. തുടർന്ന് കല്ലുകളും

Continue Reading