കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി – എസ്.ടി.സി.എച്ച് ബംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (നവംബർ 1, ഞായർ) ‘സ്നേഹസഞ്ചാരം’ (Walk for Harmony) സംഘടിപ്പിക്കും. കർണാടക മണ്ണിനോടുള്ള ആദരവും മതസൗഹാർദ്ദവും സാഹോദര്യവും വിളംബരം ചെയ്തുകൊണ്ടാണ് കാൽനടയാത്ര നടക്കുന്നത്.

രാവിലെ 7 മണിക്ക് കബ്ബൺ പാർക്കിൽ നിന്ന് ആരംഭിക്കുന്ന സ്നേഹസഞ്ചാരം രാവിലെ 9-ന് ശിഹാബ് തങ്ങൾ സെന്ററിൽ സമാപിക്കും. പതാക ഉയർത്തൽ കർമ്മം എ.ഐ.കെ.എം.സി.സി ബംഗളുരു പ്രസിഡണ്ട് ടി.ഉസ്മാൻ നിർവഹിക്കും.

Related Posts