ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ ബാംഗ്ലൂരിലെ വിവിധ മലയാളി സംഘടനകൾ ബാംഗ്ലൂർ നോർക്ക സാറ്റലൈറ്റ് ഓഫീസിലെത്തി നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവിനെതിരെ പ്രതിഷേധിച്ചു

ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ ബാംഗ്ലൂരിലെ വിവിധ മലയാളി സംഘടനകൾ ബാംഗ്ലൂർ നോർക്ക സാറ്റലൈറ്റ് ഓഫീസിലെത്തി നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവിനെതിരെ പ്രതിഷേധിച്ചു. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം നോർക്ക ഓഫീസർക്ക് സമർപ്പിക്കുകയും ചെയ്തു. കേരള മുഖ്യമന്ത്രി വി.ഡി സതീശനെ നേരിൽകണ്ട് നിവേദനം സമർപ്പിക്കുവാനും തീരുമാനിച്ചു.

ബാംഗ്ലൂർ മലയാളി ഫോറം,ആൾ ഇന്ത്യാ കെ എം സി സി, ശ്രീനാരായണ സമതി, തേജസ്‌ ചാരിറ്റബിൾ ട്രസ്റ്റ്, സുവർണ്ണ കർണാടക കേരളാസമാജം, ക്രിസ്റ്റഫർ അസോസിയേഷൻ, നന്മ ബാംഗ്ലൂർ കേരളസമാജം, മജസ്റ്റിക്ക് റസിഡന്റ്സ് അസോസിയേഷൻ തുടങ്ങിയ ബാംഗ്ലൂരിലെ പ്രമുഖ മലയാളി സംഘടകളുടെ പ്രതിനിധികൾ പങ്കെടുത്തു. സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ, മണികണ്ഠ സേവാ സമിതി, കേരള സമാജം സിറ്റി സോൺ, കേരള എൻജിനീയേഴ്സ് അസോസിയേഷൻ, യുവധാര വെൽഫെയർ അസോസിയേഷൻ, ഫ്രണ്ട്സ് വെൽഫെയർ, അസോസിയേഷൻ എന്നിവർ പിന്തുണ അറിയിച്ചു.

Related Posts