ടെക്നോപാർക്ക് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന; ബെംഗളൂരുവിൽ നിന്ന് ലഹരിയെത്തിച്ച രണ്ട് പേർ പിടിയിൽ
Karnataka
0 min read
3.8k

ടെക്നോപാർക്ക് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന; ബെംഗളൂരുവിൽ നിന്ന് ലഹരിയെത്തിച്ച രണ്ട് പേർ പിടിയിൽ

ജൂൺ 30, 2026
0

ടെക്നോപാർക്ക് പരിസരത്ത് മയക്കുമരുന്ന് വിൽപ്പന നടത്താൻ എത്തിയ രണ്ട് യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടി. ആക്കുളം കരിമണൽ സ്വദേശി സച്ചു (27), മൺവിള സ്വദേശി അഖിൽ (25) എന്നിവരാണ് കോവളം ജങ്ഷനിൽ പോലീസിൻ്റെ വലയിലായത്. ഇവരിൽ നിന്ന് ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന 115 ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം ഹാഷിഷ് ഓയിൽ, 50 ഗ്രാം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പ്രതികളുടെ

Continue Reading
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ പുതിയ പാരീഷ് ഹാളിൻ്റെ ഉദ്‌ഘാടനം നിർവഹിച്ചു
Karnataka
0 min read
4.8k

മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ പുതിയ പാരീഷ് ഹാളിൻ്റെ ഉദ്‌ഘാടനം നിർവഹിച്ചു

ജൂൺ 30, 2026
0

മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ ശീതീകരിച്ച പുതിയ പാരീഷ് ഹാൾ ഇടവകയുടെ ഉദ്‌ഘാടനം വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ, സഹവികാരി ഫാ. ആൽബിൻ താന്നി നില്കും തടത്തിലിൻ്റെ സാന്നിധ്യത്തിൽ നിർവഹിച്ചു. നിർമാണ പ്രവർത്തികൾക്ക് ട്രസ്റ്റിമാരായ വി.ഐ.ആന്റോ, സി.എ.ചാക്കോച്ചൻ, പി.സി.ചാക്കോ, തോമസ് ചെറുവത്തൂർ, നിർമ്മാണ കമ്മറ്റി അംഗങ്ങൾ ആയ പി.ജെ.തോമസ്, കെ.സി.വർഗീസ്, ഐപ്പച്ചൻ ഇരിമ്പൻ എന്നിവർ നേതൃത്വം നൽകി.

Continue Reading
73 മിനിറ്റിൽ ബെംഗളൂരു-ചെന്നൈ യാത്ര; അതിവേഗ റെയിൽ പദ്ധതിക്ക് കേന്ദ്രത്തിൻ്റെ പച്ചക്കൊടി
Karnataka
1 min read
5.3k

73 മിനിറ്റിൽ ബെംഗളൂരു-ചെന്നൈ യാത്ര; അതിവേഗ റെയിൽ പദ്ധതിക്ക് കേന്ദ്രത്തിൻ്റെ പച്ചക്കൊടി

ജൂൺ 30, 2026
0

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ബെംഗളൂരു-ചെന്നൈ അതിവേഗ റെയിൽ പദ്ധതി യാഥാർഥ്യമായാൽ ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം വെറും 73 മിനിറ്റായി ചുരുങ്ങും. നിലവിൽ നാല് മണിക്കൂറിലധികം ട്രെയിൻ യാത്രയും ഏഴ് മണിക്കൂറിലധികം റോഡ് യാത്രയും ആവശ്യമായ ദൂരം അതിവേഗ റെയിൽ വഴി ഒരു മണിക്കൂറും 13 മിനിറ്റും കൊണ്ട് പിന്നിടാനാകും. പദ്ധതി രാജ്യത്തെ ഗതാഗത മേഖലയിലെ വലിയ മുന്നേറ്റമായിരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ബെംഗളൂരു-ചെന്നൈ ഇടനാഴി യാഥാർഥ്യമാകുന്നതോടെ

Continue Reading
ബാംഗ്ലൂരിൽ നിര്യാതയായി
Obituary
1 min read
5.1k

ബാംഗ്ലൂരിൽ നിര്യാതയായി

ജൂൺ 30, 2026
0

ബാംഗ്ലൂർ ബട്ടറഹള്ളിയിലെ RMS കോളനിയിൽ താമസിക്കുന്ന സരളാദേവി (69) നിര്യാതയായി. ഭർത്താവ് : പി എസ് കവിരാജൻ നായർമക്കൾ : സിന്ധ്യ രശ്മി, മനോജ്മരുമകൾ: സൂര്യകൊച്ചുമക്കൾ: അവ്യുക്ത്, മൃദുൻ, വൃഷഭ് സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3മണിക്ക് കൽപ്പള്ളി വൈദ്യുതി ശ്‌മശാനത്തിൽ

Continue Reading
സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു; സമ്പർക്ക പട്ടികയിലുള്ളവർ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി
Kerala
0 min read
4.1k

സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു; സമ്പർക്ക പട്ടികയിലുള്ളവർ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി

ജൂൺ 30, 2026
0

സംസ്ഥാനത്ത് നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ കുറഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതനുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരും ക്വാറന്റൈൻ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതോടെ നിലവിൽ പുതിയ ആശങ്കകളില്ലെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. നിപ ബാധിതനായ രോഗിയുടെ ഒരാഴ്ചയ്ക്കിടെ നടത്തിയ രണ്ട് പരിശോധനകളുടെയും ഫലം നെഗറ്റീവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗിയുടെ തുടർചികിത്സ സംബന്ധിച്ച കാര്യങ്ങൾ മെഡിക്കൽ ബോർഡ് ചേർന്ന് തീരുമാനിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, നിപ രോഗവുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള 42 ദിവസത്തെ നിരീക്ഷണ

Continue Reading
ടിസി തർക്കം കത്തിക്കുത്തിൽ കലാശിച്ചു; സ്കൂളിനുള്ളിൽ അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ച് വിദ്യാർഥി
India
1 min read
4.5k

ടിസി തർക്കം കത്തിക്കുത്തിൽ കലാശിച്ചു; സ്കൂളിനുള്ളിൽ അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ച് വിദ്യാർഥി

ജൂൺ 30, 2026
0

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഒരു സ്വകാര്യ സ്കൂളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുമായി (ടിസി) ബന്ധപ്പെട്ട തർക്കം അധ്യാപകനുനേരെയുള്ള കത്തിക്കുത്തിൽ കലാശിച്ചു. ‘ലിറ്റിൽ ഫ്ലവർ സ്കൂൾ’ പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ചു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. പ്രിൻസിപ്പലിൻ്റെ സാന്നിധ്യത്തിൽ ടിസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥിയുമായും അധ്യാപകനുമായും ചർച്ച നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ

Continue Reading
തമിഴ്‌നാട്ടിൽ ഇനി എസി ബസുകൾ മാത്രം; വിജയ് സർക്കാരിൻ്റെ പുതിയ തീരുമാനം
India
0 min read
5.4k

തമിഴ്‌നാട്ടിൽ ഇനി എസി ബസുകൾ മാത്രം; വിജയ് സർക്കാരിൻ്റെ പുതിയ തീരുമാനം

ജൂൺ 30, 2026
0

തമിഴ്‌നാട് സർക്കാർ ഗതാഗത കോർപ്പറേഷനുകൾ ഇനി മുതൽ വാങ്ങുന്ന പുതിയ ബസുകൾ എല്ലാം എയർ കണ്ടീഷൻഡ് (എസി) ആയിരിക്കുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി വിജയ് തമിഴൻ പാർഥിഭൻ അറിയിച്ചു. സാധാരണ ജനങ്ങൾക്കും കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ് ഈ നിർദേശം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും മെച്ചപ്പെട്ട പൊതുഗതാഗത ശൃംഖല വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്

Continue Reading
ബെംഗളൂരുവിൽ കാണാതായ കൗമാരക്കാരനെ മണിക്കൂറുകൾക്കകം കണ്ടെത്തി; ബാംഗ്ലൂർ പോലീസിന് അഭിനന്ദനപ്രവാഹം
Karnataka
0 min read
4.0k

ബെംഗളൂരുവിൽ കാണാതായ കൗമാരക്കാരനെ മണിക്കൂറുകൾക്കകം കണ്ടെത്തി; ബാംഗ്ലൂർ പോലീസിന് അഭിനന്ദനപ്രവാഹം

ജൂൺ 30, 2026
0

ബെംഗളൂരുവിൽ കാണാതായ കൗമാരക്കാരനെ മണിക്കൂറുകൾക്കകം സുരക്ഷിതമായി കണ്ടെത്തി. ബാംഗ്ലൂർ സിറ്റി പോലീസിൻ്റെയും കേരള സമാജം പ്രവർത്തകരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് കുട്ടിയെ കണ്ടെത്താൻ സഹായമായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ കളിക്കാനായി വീട്ടിൽ നിന്ന് സൈക്കിളിൽ പോയ കൗമാരക്കാരൻ രാത്രി 8.30 കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെയാണ് മാതാപിതാക്കൾ ആശങ്കയിലായത്. തുടർന്ന് അവർ കേരള സമാജം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൻ്റെഗൗരവം മനസ്സിലാക്കിയ കേരള സമാജം പ്രവർത്തകർ ഉടൻ തന്നെ ഹെന്നൂർ പോലീസിനെ

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
Association News
1 min read
5.0k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു

ജൂൺ 30, 2026
0

കൃത്രിമ ബുദ്ധി (AI) ഇന്നത്തെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അതിൻ്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് കാലത്തിൻ്റെ ആവശ്യകതയാണെന്നുംതിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാറിൽ‘കൃത്രിമ ബുദ്ധി: മനുഷ്യൻ്റെ സഹയാത്രികനോ, പകരക്കാരനോ’ എന്ന വിഷയത്തിൽ ഷൈലേഷ് കുമാർ. എസ്.കെ.മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അഭിപ്രായപ്പെട്ടു. പ്രഭാഷണത്തിൽ, കൃത്രിമ ബുദ്ധി എന്താണ്? അത് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു? ആരോഗ്യരംഗം, വിദ്യാഭ്യാസം, കൃഷി തുടങ്ങി വിവിധ മേഖലകളിൽ അതിൻ്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

Continue Reading
സിൽവർ ജൂബിലി നിറവിൽ ബാംഗ്ലൂർ എസ്.എൻ.ഡി.പി. യൂണിയൻ
Association News
1 min read
4.7k

സിൽവർ ജൂബിലി നിറവിൽ ബാംഗ്ലൂർ എസ്.എൻ.ഡി.പി. യൂണിയൻ

ജൂൺ 30, 2026
0

എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂണിയൻ്റെ സിൽവർ ജൂബിലി വാർഷിക പൊതുയോഗം വർണ്ണാഭമായ ചടങ്ങുകളോടെ ഫോർച്യൂൺ പാർക്ക് ജെ.പി സെലസ്റ്റിയൽ ഹോട്ടലിൽവെച്ച് നടന്നു. രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബാംഗ്ലൂരിൽ എത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യൂണിയൻ പ്രവർത്തകർ ആവേശോജ്വലമായ സ്വീകരണം നൽകി. പത്മഭൂഷൺ ബഹുമതി ലഭിച്ചശേഷം അദ്ദേഹം പങ്കെടുത്ത ആദ്യ യൂണിയൻതല സ്വീകരണച്ചടങ്ങായിരുന്നു ഇത്. യൂണിയൻ ബോർഡ് മെമ്പർ എ.ആർ.രാജേന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ

Continue Reading