406 റൺസ് പിന്തുടർന്ന് ഇന്ത്യക്ക് ചരിത്രജയം; ഗില്ലും രോഹിതും തകർത്താടി
Sports
1 min read
2.9k

406 റൺസ് പിന്തുടർന്ന് ഇന്ത്യക്ക് ചരിത്രജയം; ഗില്ലും രോഹിതും തകർത്താടി

സെപ്റ്റംബർ 30, 2026
0

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ചരിത്രവിജയവുമായി ഇന്ത്യ. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 406 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 43.3 ഓവറിൽ ലക്ഷ്യം മറികടന്ന ഇന്ത്യ ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും സ്വന്തമാക്കി. ശുഭ്മാൻ ഗില്ലിൻ്റെ പുറത്താകാതെയുള്ള ഇരട്ട സെഞ്ചുറിയും രോഹിത് ശർമയുടെ സെഞ്ചുറിയുമാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. 133 പന്തിൽ പുറത്താകാതെ 223 റൺസെടുത്ത ഗിൽ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട

Continue Reading
ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വ് വി​ദ​ർ​ശ​യ്ക്ക് ജോ​ലി ന​ൽ​കും: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്
Kerala
0 min read
3.2k

ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വ് വി​ദ​ർ​ശ​യ്ക്ക് ജോ​ലി ന​ൽ​കും: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

സെപ്റ്റംബർ 30, 2026
0

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരം വിദർശയ്ക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്ക് കായിക വകുപ്പിൽ തന്നെ ജോലി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കായികതാരങ്ങളുടെ ആത്മവിശ്വാസവും സ്പോർട്സ്മാൻ സ്പിരിറ്റും ഉൾക്കൊണ്ട് വകുപ്പിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും. കായികരംഗത്തെ പ്രവർത്തനങ്ങളിൽ കൂടുതൽ വേഗതയും കൃത്യതയും ഉറപ്പാക്കുമെന്നും തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. മെഡൽ

Continue Reading
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് നേരെ കല്ലേറും തീപ്പന്തം എറിഞ്ഞതായും ആരോപണം
Kerala
0 min read
2.8k

യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് നേരെ കല്ലേറും തീപ്പന്തം എറിഞ്ഞതായും ആരോപണം

സെപ്റ്റംബർ 30, 2026
0

തിരുവനന്തപുരം പാളയത്ത് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സംഘർഷം. മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പിൽ എംപിയും നയിച്ച മാർച്ചിന് നേരെ ഹോസ്റ്റലിൽനിന്ന് കല്ലേറുണ്ടായതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആവശ്യത്തിന് പൊലീസ് സന്നാഹം ഉണ്ടായിരുന്നില്ലെന്നും പ്രവർത്തകർ ആരോപിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽനിന്ന് കല്ലുകളും ബിയർ കുപ്പികളും എറിഞ്ഞതായി റിപ്പോർട്ടുണ്ട്. ഇതിനിടെ പ്രവർത്തകർ കത്തിച്ച തീപ്പന്തങ്ങൾ ഹോസ്റ്റൽ

Continue Reading
കോക്ക്പിറ്റിലെ കത്തിക്കുത്ത്: സഹപൈലറ്റിൻ്റെ ആക്രമണം ചെറുത്ത് യാത്രക്കാരെ രക്ഷിച്ചത് ഇന്ത്യക്കാരനായ ക്യാപ്റ്റൻ
India
1 min read
2.7k

കോക്ക്പിറ്റിലെ കത്തിക്കുത്ത്: സഹപൈലറ്റിൻ്റെ ആക്രമണം ചെറുത്ത് യാത്രക്കാരെ രക്ഷിച്ചത് ഇന്ത്യക്കാരനായ ക്യാപ്റ്റൻ

സെപ്റ്റംബർ 30, 2026
0

ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിൻ്റെ ആക്രമണം ചെറുത്ത് വിമാനം വൻ ദുരന്തത്തിൽനിന്ന് രക്ഷിച്ച പൈലറ്റ് ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്. ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ ആണ് സഹപൈലറ്റിൻ്റെ ആക്രമണത്തെ നേരിട്ടതെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായിയുടെ FZ 1073 വിമാനത്തിലാണ് ബുധനാഴ്ച കോക്ക്പിറ്റിൽ അപ്രതീക്ഷിത ആക്രമണമുണ്ടായത്. വിമാനം പറന്നുയർന്നതിന് പിന്നാലെ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റിട്ടും ആക്രമണത്തെ പ്രതിരോധിച്ച ക്യാപ്റ്റൻ വിമാനത്തിൻ്റെ നിയന്ത്രണം

Continue Reading
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ
Sports
1 min read
2.9k

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ

സെപ്റ്റംബർ 30, 2026
0

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളി. നിലവിലെ ചാമ്പ്യൻമാരാണ് ചൈന. 44-ാം മിനിറ്റിൽ ഇഷിക ചൗധരിയും 48-ാം മിനിറ്റിൽ സലീമ ടിറ്റേയുമാണ് ഇന്ത്യക്കായി ഗോൾ കണ്ടെത്തിയത്.

Continue Reading
ഗാന്ധിജയന്തി തിരക്ക്: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകൾ
India
0 min read
2.8k

ഗാന്ധിജയന്തി തിരക്ക്: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകൾ

സെപ്റ്റംബർ 30, 2026
0

ഗാന്ധിജയന്തിയും വാരാന്ത്യ അവധിയും കണക്കിലെടുത്തുള്ള അധിക യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ. എസ്എംവിബി–തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് (06585) നാളെ വൈകിട്ട് 4.50ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. ശനിയാഴ്ച ഉച്ചയ്ക്ക് 12.40നാണ് തിരുവനന്തപുരത്ത് നിന്ന് മടക്കയാത്ര. പാലക്കാട്, കോട്ടയം വഴിയായിരിക്കും സർവീസ്. എസ്എംവിബി–കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച

Continue Reading
ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
2.5k

ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

സെപ്റ്റംബർ 30, 2026
0

ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ഹെബ്ബഗോടിയുടെ ഈ വർഷത്തെ ഓണാഘോഷം FWA പ്രസിഡണ്ട് റോബിൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ബോബി ചെമ്മണൂർ(ബോച്ചേ) ഉത്ഘാടനം ചെയ്തു. അനേക്കൽ എം എൽ എ ബി.ശിവണ്ണ മുഖ്യാതിഥി ആയിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി സന്തോഷ്‌ സ്വാഗതം ആശംസിച്ചു. എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ, അഗസ്റ്റിൻ എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ആശംസകൾ അർപ്പിച്ചു. തുടർന്നു സുധീർ

Continue Reading
വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ സംഘർഷം; ഫ്ലൈദുബായ് വിമാനം സൗദിയിൽ അടിയന്തര ലാൻഡിങ് നടത്തി
World
1 min read
2.8k

വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ സംഘർഷം; ഫ്ലൈദുബായ് വിമാനം സൗദിയിൽ അടിയന്തര ലാൻഡിങ് നടത്തി

സെപ്റ്റംബർ 30, 2026
0

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിൽ പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വിമാനം അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്കിൽ ഇറക്കി. പൈലറ്റിന് കുത്തേറ്റതായും സഹായത്തിനായി പൈലറ്റ് നിലവിളിക്കുന്നത് കേട്ടതായും വിമാനത്തിലെ യാത്രക്കാരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. പൈലറ്റുമാരിൽ ഒരാൾ മറ്റൊരാളെ ആക്രമിക്കുകയും വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഒമാൻ വംശജനായ സഹപൈലറ്റാണ് ആക്രമണം നടത്തിയതെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട പൈലറ്റിനെ കീഴ്പ്പെടുത്താനും

Continue Reading
വെള്ളത്തൊട്ടിയിൽ വീണ് സഹോദരങ്ങളുടെ മരണം; കൊലപാതകമെന്ന് പൊലീസ്, മാതാവ് കുറ്റം സമ്മതിച്ചു
Kerala
0 min read
2.6k

വെള്ളത്തൊട്ടിയിൽ വീണ് സഹോദരങ്ങളുടെ മരണം; കൊലപാതകമെന്ന് പൊലീസ്, മാതാവ് കുറ്റം സമ്മതിച്ചു

സെപ്റ്റംബർ 30, 2026
0

കൊഴിഞ്ഞാമ്പാറയിൽ വെള്ളത്തൊട്ടിയിൽ വീണ് സഹോദരങ്ങളായ കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ മാതാവ് നിവേദ്യയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ഡിവൈഎസ്പി ശശിധരൻ അറിയിച്ചു. ജോൺ കുമാർ–നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞുങ്ങളുടെ മരണത്തിൽ സംശയം ഉണ്ടായിരുന്നുവെന്ന് അച്ഛൻ ജോൺകുമാർ പറഞ്ഞു. ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന തോന്നലാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ്

Continue Reading
കൊല്ലം സുധിയുടെ അപകടമരണം: അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം
Kerala
0 min read
2.5k

കൊല്ലം സുധിയുടെ അപകടമരണം: അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം

സെപ്റ്റംബർ 30, 2026
0

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപകടമരണത്തിൽ അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കോട്ടയം എം.എ.സി.ടി. ജഡ്ജി പ്രസൂൺ മോഹനാണ് നഷ്ടപരിഹാരം വിധിച്ചത്. കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷ്വറൻസാണ് തുക കെട്ടിവയ്ക്കേണ്ടത്. വിധിത്തുകയും പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് 1.77 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചത്. 2023 ജൂൺ 5ന് തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. കോഴിക്കോട് വടകരയിൽ

Continue Reading