കോഴിഫാമിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവം; ഫാം ഉടമയടക്കം രണ്ടുപേർ അറസ്റ്റിൽ
വെട്ടത്തൂരിൽ കോഴിഫാമിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഫാം ഉടമയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിഫാം ജീവനക്കാരനും അസം സ്വദേശിയുമായ സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരാണ് അറസ്റ്റിലായത്. കോഴിഫാമിൽ അനധികൃതമായാണ് വൈദ്യുതി ലൈൻ സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26-ാം തീയതി കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിലാണ് അപകടമുണ്ടായത്. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. എഴുതല സ്വദേശികളായ പട്ടിക്കുത്തൻ
ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. മല്ലേഷ് പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത് വച്ച് നടന്ന ഓണം കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികളും ഓണകളികളും അരങ്ങേറി. അംഗങ്ങൾ ഓരോരുത്തരും സ്വന്ത ഭാവനങ്ങളിൽ തയാറാക്കി കൊണ്ട് വന്ന ഓണ സദ്യ വിഭവങ്ങൾ ചേർത്ത് വച്ച് ഓണ സദ്യ ഒരുക്കിയപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിലെയും ഏറ്റവും സ്വാദിഷ്ടമായ ഓണ വിഭവ സദ്യയായി അത് മാറി. സ്റ്റേജ് ക്രാഫ്റ്റ് ക്രീയേഷൻ ഓണം
വിമാന ഇന്ധനവില വീണ്ടും കൂട്ടി; ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ എവിയേഷൻ ടർബൈൻ ഫ്യൂവലിൻ്റെ (ATF) വില 5.46 ശതമാനമാണ് ഉയർത്തിയത്. ഇതോടെ ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില ഉയർത്തുന്നത്. ഇന്ധനവില വർധനവ് തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കും ഉയർത്താൻ സാധ്യതയുണ്ട്. യാത്രക്കാരുടെ ആവശ്യം, സീറ്റുകളുടെ ലഭ്യത, വിവിധ വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് ₹9.50 വർധന
രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9.50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിൻ്റെ വില 2,763.50 രൂപയായി. ഡൽഹിയിൽ 2,747.50 രൂപയാണ് പുതിയ നിരക്ക്. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം ഡൽഹിയിലും കൊൽക്കത്തയിലും വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ 200 രൂപയിലേറെ കുറവ് വരുത്തിയിരുന്നു. ഡൽഹിയിൽ 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് അന്ന്
നേപ്പാൾ മിന്നൽ പ്രളയം: മരണം 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല
നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 950 കടന്നു. വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 650ലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമായ മേഖലകളിലേക്ക് ഹെലികോപ്റ്ററുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാണാതായ ഇന്ത്യക്കാരെ സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. റസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട്
തമിഴ്‌നാട്ടിൽ ക്ഷീരകർഷകർക്ക് ആശ്വാസം; ആവിൻ പാലിൻ്റെ സംഭരണവില 44 രൂപയായി വർധിപ്പിച്ചു
തമിഴ്നാട്ടിൽ ക്ഷീരകർഷകരിൽ നിന്ന് ആവിൻ ശേഖരിക്കുന്ന പാലിൻ്റെ സംഭരണവില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 41 രൂപയായിരുന്ന സംഭരണവില മൂന്ന് രൂപ വർധിപ്പിച്ച് 44 രൂപയാക്കി. കാലിത്തീറ്റയുടെയും പരിപാലനത്തിൻ്റെയും ചെലവ് വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ക്ഷേമം പരിഗണിച്ചാണ് വില വർധിപ്പിച്ചതെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു. ഓഗസ്റ്റിൽ ആദ്യഘട്ടമായി സംഭരണവില 38 രൂപയിൽ നിന്ന് 41 രൂപയായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മൂന്ന് രൂപ വർധിപ്പിച്ചത്. വില
സിന്ധു നദീജല കരാർ നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനം തുടരും: അന്താരാഷ്ട്ര കോടതി വിധി ഇന്ത്യ തള്ളി
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ദി ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യ തള്ളി. കരാറുമായി ബന്ധപ്പെട്ട തർക്കത്തിൽ വിധി പറയാൻ കോടതിക്ക് നിയമപരമായ അധികാരമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കോടതി രൂപീകരിച്ചത് തന്നെ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനം തുടരുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ്
യുക്രൈനിലും പശ്ചിമേഷ്യയിലും സമാധാനം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി
യുക്രൈനിലും പശ്ചിമേഷ്യയിലും സമാധാനം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനുമായും ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാനുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മോദിയുടെ പ്രതികരണം. യുക്രൈൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുന്നതായി മോദി വ്യക്തമാക്കി. സംഘർഷങ്ങളല്ല, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുടിനുമായുള്ള കൂടിക്കാഴ്ചയിൽ യുക്രൈൻ യുദ്ധം ഉൾപ്പെടെയുള്ള
കേരള സമാജം മാഗഡി റോഡ് സോൺ കുടുംബസംഗമം സെപ്റ്റംബർ 5ന്
കേരള സമാജം (റജി) ബെംഗളൂരു മാഗഡി റോഡ് സോൺ കുടുംബസംഗമം 2026 സെപ്റ്റംബർ 5 ശനിയാഴ്ച നടക്കും. വൈകിട്ട് 6 മണി മുതൽ ഹീറോഹള്ളിയിലെ സിൻഡിക്കേറ്റ് ബാങ്ക് ലേഔട്ട് ഗ്രൗണ്ടിലാണ് പരിപാടി. പുതിയ അംഗങ്ങളുടെ പരിചയപ്പെടുത്തൽ, ഓണോത്സവ് 2026 പുരോഗതി അവലോകനം. വിവിധ ടീം ലീഡർമാരുടെ പ്രവർത്തന റിപ്പോർട്ട് എന്നിവ നടക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ വിദ്യാർഥികളെ ആദരിക്കും. യൂത്ത്, സീനിയർ ഫെസ്റ്റിവൽ,
ഔട്ടർ റിങ് റോഡ് നവീകരണം: ഒക്ടോബറിൽ വൈറ്റ് ടോപ്പിങ്; ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത
ബെംഗളൂരുവിലെ പ്രധാന ഐടി ഇടനാഴിയായ ഔട്ടർ റിങ് റോഡിലെ (ORR) സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെ.ആർ.പുരം വരെയുള്ള 17 കിലോമീറ്റർ ഭാഗം നവീകരിക്കാൻ ഒരുങ്ങുന്നു. ഏകദേശം ₹450 കോടി ചെലവഴിക്കുന്ന പദ്ധതിയുടെ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ഒക്ടോബറിൽ ആരംഭിക്കാനാണ് തീരുമാനം. ജനുവരി 2027ഓടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി റോഡ് പുനർനിർമാണത്തിനൊപ്പം വീതിയേറിയ ഫുട്പാത്തുകൾ, സൈക്കിൾ ട്രാക്കുകൾ, മെച്ചപ്പെടുത്തിയ ബസ് ഷെൽട്ടറുകൾ, ഡ്രെയിനേജ് സംവിധാനം, ജംഗ്ഷൻ നവീകരണം