മെട്രോ പിങ്ക് ലൈൻ ഈ മാസം തുറന്നേക്കും; ബെംഗളൂരുവിലെ മെട്രോ യാത്രയ്ക്ക് പുതിയ വഴിത്തിരിവ്
കാലേന അഗ്രഹാര മുതൽ തവരക്കെരെ വരെയുള്ള നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ ആദ്യഘട്ടം ഈ മാസം സർവീസിന് തുറന്നേക്കും. 7.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. റെയിൽവേ ബോർഡിൻ്റെയും മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെയും അന്തിമ അനുമതി ലഭിക്കുന്നതോടെയാണ് സർവീസ് ആരംഭിക്കുക. തിരക്കേറിയ ബന്നാർഘട്ട റോഡിലൂടെയുള്ള യാത്ര എളുപ്പമാക്കാൻ പിങ്ക് ലൈൻ സഹായകരമാകുമെന്നാണ് പ്രതീക്ഷ. പാതയിലേക്കായി ആറ് മെട്രോ ട്രെയിനുകൾ ബെമൽ നിർമിച്ച് കൈമാറിയിട്ടുണ്ട്. തവരക്കെരെ മുതൽ നാഗവാര
ചെക്ക് കേസ്: മാണി സി. കാപ്പന് ഒരു വർഷം തടവും ₹5.30 കോടി പിഴയും
ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി.കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ച് മുംബൈ ബോറിവില്ലി കോടതി. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പ്രവാസി വ്യവസായി ദിനേശ് മേനോൻ്റെ പരാതിയുൾപ്പെടെ നാല് കേസുകളിലാണ് കോടതി മാണി സി. കാപ്പനെ കുറ്റക്കാരനായി കണ്ടെത്തിയത്. വിധിപ്രകാരം ഒരു മാസത്തിനകം പിഴത്തുക അടയ്ക്കണം. തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി
തക്വവാ ഇസ്ലാമിക് സ്റ്റഡി സെന്റർ, ബംഗളുരു ബി.ടി.എം മടിവാളയുടെ കീഴിൽ പ്രവർത്തിക്കുന്ന തഖ്വിയത്തുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥികളുടെ നബിദിന കലാപരിപാടികൾ സംഘടിപ്പിച്ചു. പരിപാടിക്ക് അബ്ദുറഹ്മാൻ അർഷദി ദുആക്ക് നേതൃത്വം നൽകി. സാദിഖ് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് സയ്യിദ് സിദ്ദിഖ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റിയാസ് അധ്യക്ഷത വഹിച്ചു. സദർ ബാതിഷ യമാനി പ്രഭാഷണം നടത്തി. സലിം താഹിർ മിസ്ബാഹി ആശംസകൾ അറിയിച്ചു. വേദിയിൽ സിറാജ് ഹാജി, ഇർഷാദ്,
അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ, സഞ്ജു സാംസണും ടീമിൽ
അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നായകനാകുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. തിലക് വർമയാണ് ഉപനായകൻ. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ സ്ഥാനത്തുണ്ട്. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ. ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവരും ഓൾറൗണ്ടർമാരായി ടീമിലുണ്ട്. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത്
ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ്; പ്രധാന സൂത്രധാരൻ പിടിയിൽ
ബെംഗളൂരുവിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന കേസിൽ പ്രധാന സൂത്രധാരൻ പിടിയിൽ. മൂത്തേടം സ്വദേശി അൻവറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ രണ്ട് പേർ പിടിയിലായിരുന്നു. ജൂലൈ 25ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിക്കടവ് ആനമറി ചെക്ക്‌പോസ്റ്റിൽ ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ 100 ഗ്രാം എംഡിഎംഎയുമായി എളങ്കൂർ മണ്ണാത്തി കൈതകത്ത് സൈഫുദ്ദീൻ, ചുങ്കത്തറ കൈപ്പിനി റിയാസ് അലി എന്നിവരെ പിടികൂടുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിൽ
സെപ്റ്റംബർ 5ലെ ഡൽഹി പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേസുകൾ റദ്ദാക്കി സുപ്രീം കോടതി
സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കുന്നതടക്കമുള്ള കേന്ദ്രസർക്കാരിൻ്റെ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് മാർച്ച് പിൻവലിച്ചതെന്ന് സിജെപി വ്യക്തമാക്കി. സിജെപിക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വിവിധ കേസുകൾ സുപ്രീം
കേരളത്തിലെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വോട്ടെണ്ണൽ 29ന്
കേരളത്തിലെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് നടക്കും. സെപ്റ്റംബർ 29നാണ് വോട്ടെണ്ണൽ. ഏഴ് തദ്ദേശ ജനപ്രതിനിധികൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന വാർഡുകൾ ഉൾപ്പെടെയാണ് 38 വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷനും ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫാത്തിമ തഹ്‌ലിയ പ്രതിനിധീകരിച്ചിരുന്ന കുറ്റിച്ചിറ വാർഡിലും, സുധീർ ഷാ പാലോട് അംഗമായിരുന്ന കല്ലറ
കെ എൻ എസ് എസ് ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സെപ്തംബർ 4ന്
കെ എൻ എസ്സ് എസ്സ് ദാസറഹള്ളി കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിക്കുന്നു. സെപ്തംബർ 4ന് താലപ്പൊലിയുടേയും ശിങ്കാരിമേളത്തിൻ്റെയും അകമ്പടിയോടുകൂടി കൊച്ചു രാധാകൃഷ്ണന്മാരെ അണിനിരത്തിക്കൊണ്ട് ദാസറഹള്ളി സന്തോഷ് നഗർ 7th ക്രോസ്സിലുള്ള കെ എൻ എസ്സ് എസ്സ് ഓഫീസിൽ (മന്നം സദനം) നിന്നും വൈകിട്ട് 4 മണിക്ക് ആരംഭിച്ച് ദാസറഹള്ളി പൈപ്പ് ലൈൻ റോഡ് വഴി 7 മണിയോടുകൂടി ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന ഉറിയടി,
ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ 12 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 12.152 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ഒഡീഷയിലെ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. സംഘത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഏറെ
സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം; അനാവശ്യ വിദേശയാത്രയും സ്വർണവാങ്ങലും ഒഴിവാക്കണമെന്ന് മോദി
സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്വയംപര്യാപ്തതയും സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദസഞ്ചാരത്തിനായുള്ള വിദേശയാത്രകൾ, വിദേശത്ത് നടത്തുന്ന വിവാഹങ്ങൾ, അനാവശ്യമായ സ്വർണവാങ്ങൽ എന്നിവ ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി കിർഗിസ്ഥാനിലെ ബിഷ്കെക്കിലെത്തിയ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതിൽ രാജ്യത്തെ അഭിനന്ദിച്ച മോദി, ആഗോളതലത്തിലെ പ്രതിസന്ധികൾക്കിടയിലും നേടിയ ഈ വളർച്ച നിലനിർത്തേണ്ടത്