അധ്യാപക റാങ്ക് പട്ടികയുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി; 18 ലിസ്റ്റുകൾക്ക് ഇളവ്
സമരത്തിലായിരുന്ന ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പ് പാലിച്ച് അധ്യാപക തസ്തികകളിലെ പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന 18 അധ്യാപക തസ്തികകളിലെ റാങ്ക് പട്ടികകൾക്കാണ് കാലാവധി നീട്ടി നൽകുക. തീരുമാനം സമരം നടത്തിയ ഉദ്യോഗാർഥികൾക്ക് സർക്കാർ നൽകിയ വാഗ്ദാനത്തിൻ്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ
കാന്തപുരത്തിൻ്റെ പരാമർശം പുരോഗമന കേരളത്തിന് ചേർന്നതല്ല: വി.ഡി.സതീശൻ
കാന്തപുരം അബൂബക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തോട് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം പരാമർശങ്ങൾ പുരോഗമന കേരളത്തിൻ്റെ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രസ്താവനങ്ങള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കാലാവധി അവസാനിക്കാറായ 18 അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി പാലക്കാട്, മഞ്ചേരി, തൃശൂർ
അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
അട്ടപ്പാടി മധു കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹുസൈനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. കേസിലെ പ്രധാന തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ പ്രധാന വാദം. സാക്ഷികളുടെ മൊഴികളും വേണ്ടവിധം വിലയിരുത്തിയില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഹുസൈൻ നടത്തിയത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും കേസിലെ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ച് ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നുമാണ് സർക്കാർ
നേത്രാവതി എക്സ്പ്രസിൽ 14 ലക്ഷത്തിൻ്റെ സ്വർണാഭരണ കവർച്ച; മലയാളി അമ്മയും മകളും ഇരയായി
തിരുവനന്തപുരം–മുംബൈ നേത്രാവതി എക്സ്പ്രസിൽ മലയാളി കുടുംബത്തിൻ്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്മിത പണിക്കരും മകൾ ശ്രുതി പണിക്കരുമാണ് കവർച്ചയ്ക്കിരയായത്. സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മൂന്ന് സ്വർണവളകളും മാലകളും ഉൾപ്പെടെയുള്ള ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്. ഗോവയ്ക്കും തിവിമിനുമിടയിലെ മജോർഡ ജങ്ഷന് സമീപമാണ് കവർച്ച നടന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ട്രെയിൻ വേഗം
അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷം; വ്യോമാക്രമണത്തിന് പിന്നാലെ മിസൈൽ–ഡ്രോൺ തിരിച്ചടി
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമായി. ഇറാൻ്റെ തെക്കൻ തീരമേഖലകളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് സാധാരണക്കാർ കൊല്ലപ്പെട്ടതായും അമ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഇതിന് പിന്നാലെ ജോർദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ–സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ–ഡ്രോൺ ആക്രമണം നടത്തി. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ഇറാൻ ശ്രമിച്ചെന്നാരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. അസലൂയേ,
കല വെൽഫെയർ അസോസിയേഷൻ്റെ ജനകീയ സൗഹൃദ കമ്പവലി മാമാങ്കം സെപ്റ്റംബർ 13ന്
കരുത്തും ആവേശവും സൗഹൃദവും ഒരുമിക്കുന്ന കല വെൽഫെയർ അസോസിയേഷൻ്റെ ജനകീയ സൗഹൃദ കമ്പവലി മാമാങ്കം സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 9 മണി മുതൽ മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറും. കലയുടെ വിവിധ മേഖലകളിൽ നിന്നുള്ള കരുത്തുറ്റ ടീമുകളാണ് ഇത്തവണ കമ്പവലിയിൽ മാറ്റുരയ്ക്കുന്നത്. പീനിയ, മാഗഡി റോഡ്, വൈറ്റ്‌ഫീൽഡ്, ദാസരഹള്ളി, നിലമംഗല, മത്തിക്കരെ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ടീമുകൾ കൊമ്പുകോർക്കുന്നതോടെ പോരാട്ടം തീപാറുമെന്നുറപ്പ്. കരുത്തും കൂട്ടായ്മയും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന കമ്പവലി
വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ പുറപ്പെട്ടു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് സ്പെയിനിലേക്ക് ആദ്യ നേരിട്ടുള്ള ചരക്ക് കയറ്റുമതിയുമായി കപ്പൽ പുറപ്പെട്ടു. ‘എംഎസ്‌സി ബെറിൽ’ എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകളും കയറ്റുമതിയുടെ ഭാഗമാണ്. ഇതിൽ ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും മറ്റൊന്നിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ്. കൊച്ചിയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തെത്തിച്ച സീഫുഡ് ഉൾപ്പെടെയുള്ള മറ്റ് ആറ് കണ്ടെയ്നറുകളും
ദോശ നൽകാൻ വൈകി; തട്ടുകടയിൽ സംഘത്തിൻ്റെ ആക്രമണം, ദമ്പതികൾക്ക് നേരെ കയ്യേറ്റം
ദോശ നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കം തട്ടുകടയിലെ സംഘർഷത്തിൽ കലാശിച്ചു. കട നടത്തിപ്പുകാരായ ദമ്പതികളെ ഉപദ്രവിക്കുകയും ചില്ല് അലമാര ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടുപേരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെത്തിയ പോലീസുകാരുമായും സംഘം വാക്കേറ്റത്തിലേർപ്പെട്ടതായാണ് വിവരം. ചൊവ്വാഴ്ച രാവിലെ 8.30ഓടെ ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകടയിലാണ് സംഭവം. പന്തൽ തൊഴിലാളികളായ മൂന്നംഗ സംഘം മനാഫും ഭാര്യ സീനത്തും നടത്തുന്ന കടയിലെത്തി ദോശ ആവശ്യപ്പെട്ടു. കടയിൽ ആദ്യം
ട്രെയിനിൽ 29 ലക്ഷം രൂപയുടെ സ്വർണവും പണവും മറന്നുവച്ചു; മലയാളി യാത്രക്കാരന് ബാഗ് തിരികെ നൽകി ആർപിഎഫ്
ബെംഗളൂരുവിൽ ട്രെയിനിൽ മറന്നുവച്ച സ്വർണവും പണവും ഉൾപ്പെടുന്ന ബാഗ് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) സുരക്ഷിതമായി ഉടമയ്ക്ക് തിരിച്ചുനൽകി. തിരുവനന്തപുരം നോർത്ത്–മൈസൂരു എക്സ്പ്രസിൽ യാത്ര ചെയ്ത മലയാളിയായ സന്തോഷിനാണ് ബാഗ് തിരികെ ലഭിച്ചത്. കെ.ആർ. പുരം സ്റ്റേഷനിൽ ഇറങ്ങിയതിന് പിന്നാലെയാണ് ബാഗ് ട്രെയിനിൽ മറന്നുവച്ചതായി സന്തോഷ് തിരിച്ചറിഞ്ഞത്. ഉടൻ കെ.ആർ. പുരം ആർപിഎഫ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇതിനിടെ ട്രെയിൻ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിലെത്തിയിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഹെഡ്
ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; യശ്വന്തപുര–മംഗളൂരു എക്സ്പ്രസിൽ അധിക കോച്ചുകൾ
ബെംഗളൂരു–പാലക്കാട് വഴി സർവീസ് നടത്തുന്ന യശ്വന്തപുര–മംഗളൂരു പ്രതിവാര എക്സ്പ്രസിലെ (16565/16566) കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആയി ഉയർത്തി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നാല് കോച്ചുകൾ അധികമായി അനുവദിച്ചത്. പുതിയ കോച്ചുകളുമായുള്ള സർവീസ് സെപ്റ്റംബർ 13 മുതൽ ആരംഭിക്കും. രണ്ട് സെക്കൻഡ് എസി, അഞ്ച് തേഡ് എസി, ഏഴ് സ്ലീപ്പർ, നാല് ജനറൽ കോച്ചുകൾ എന്നിവയ്ക്കൊപ്പം ഒരു ലഗേജ് റാക്കും ട്രെയിനിലുണ്ടാകും. നിലവിൽ ഒരു സെക്കൻഡ് എസി, രണ്ട്