ബെംഗളൂരു–പാലക്കാട് വഴി സർവീസ് നടത്തുന്ന യശ്വന്തപുര–മംഗളൂരു പ്രതിവാര എക്സ്പ്രസിലെ (16565/16566) കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആയി ഉയർത്തി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നാല് കോച്ചുകൾ അധികമായി അനുവദിച്ചത്. പുതിയ കോച്ചുകളുമായുള്ള സർവീസ് സെപ്റ്റംബർ 13 മുതൽ ആരംഭിക്കും.

രണ്ട് സെക്കൻഡ് എസി, അഞ്ച് തേഡ് എസി, ഏഴ് സ്ലീപ്പർ, നാല് ജനറൽ കോച്ചുകൾ എന്നിവയ്ക്കൊപ്പം ഒരു ലഗേജ് റാക്കും ട്രെയിനിലുണ്ടാകും. നിലവിൽ ഒരു സെക്കൻഡ് എസി, രണ്ട് തേഡ് എസി കോച്ചുകളാണ് ഉണ്ടായിരുന്നത്. സ്ലീപ്പർ, ജനറൽ കോച്ചുകളുടെ എണ്ണത്തിൽ മാറ്റമില്ല. എസി കോച്ചുകളുടെ എണ്ണം വർധിക്കുന്നതോടെ കൂടുതൽ യാത്രക്കാർക്ക് റിസർവേഷൻ സൗകര്യം ലഭ്യമാകും.

Related Posts