വിജയനഗറിലെ ഹൊസ്പേട്ടിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ടതിന് അക്ഷയ് കുമാറിനെ(24) പൊലീസ് അറസ്‌റ്റ് ചെയ്തു. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം ഇവരെ കാണാനില്ലെന്ന് പരാതി നൽകി പോലീസിനെ ഇയാൾ കബളിപ്പിക്കുകയായിരുന്നു.

മാതാപിതാക്കളായ ഭീമ രാജ്, ജയലക്ഷ്മി, സഹോദരി അമൃത എന്നിവരാണ് കൊല്ലപ്പെട്ടത്. കോട്ടൂരിലെ വാടകവീട്ടുവളപ്പിൽ കൊന്നു കുഴിച്ചിട്ട ശേഷം ഇവരെ കാണാനില്ലെന്നു പരാതി നൽകുകയായിരുന്നു. 27നു കൊലനടത്തിയ ശേഷം ബെംഗളൂരുവിലേക്കു വന്ന അക്ഷയ് തിലക് നഗർ പൊലീസിലാണ് ഇവരെ കാണാനില്ലെന്നു പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

Related Posts