രാഹുൽ സംസാരിച്ചത് പുരുഷന്മാർക്ക് വേണ്ടി: ദീപ രാഹുൽ ഈശ്വർ
Kerala
1 min read
6.8k

രാഹുൽ സംസാരിച്ചത് പുരുഷന്മാർക്ക് വേണ്ടി: ദീപ രാഹുൽ ഈശ്വർ

നവംബർ 30, 2025
0

രാഹുൽ ഈശ്വർ പരാതിക്കാരിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ പേരും ഐഡന്‍റിറ്റിയും വെളിപ്പെടുത്തുന്ന തരത്തിൽ രാഹുൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിട്ടില്ലെന്നും രാഹുലിൻ്റെ ഭാര്യ ദീപ പറഞ്ഞു. പുരുഷന്മാർക്കൊപ്പമാണ്, എന്നാൽ പരാതിക്കാരിക്കെതിരയല്ല രാഹുലിന്‍റെ നിലപാട്. ഈ നിലപാട് സ്ത്രീകൾക്കാണ് ഗുണം ചെയ്യുക. സമൂഹമാധ്യമങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ജനങ്ങൾക്ക് മനസിലാകും. ജാമ്യം ലഭിക്കുന്ന കേസാണെന്ന് പൊലീസ് പറഞ്ഞു. ശരിക്കും സ്ത്രീകൾ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. പരാതി പറയുമ്പോൾ ദുരുപയോഗം ചെയ്യുകയാണ്. അത് നിർത്തുക തന്നെ വേണം.

Continue Reading
കളമശ്ശേരി എച്ച്എംടിയില്‍ പുരുഷന്‍റെ മൃതദേഹം: കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം
Kerala
0 min read
5.8k

കളമശ്ശേരി എച്ച്എംടിയില്‍ പുരുഷന്‍റെ മൃതദേഹം: കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

നവംബർ 30, 2025
0

കളമശ്ശേരി എച്ച്എംടി കമ്പനിയ്ക്ക് സമീപം പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ശേഷം കാണാതായ സൂരജ് ലാമയുടെ മൃതേദേഹമാണെന്നാണ് നിഗമനം. സൂരജ് ലാമയുടെ മൃതദേഹമാണെന്നാണ് നിഗമനമെങ്കിലും ഡിഎന്‍എ ടെസ്റ്റിലൂടെ മാത്രമേ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. കുവൈറ്റ് മദ്യദുരന്തത്തിനിരയായി ഓര്‍മ്മ നഷ്ടപ്പെട്ട നിലയില്‍ കൊച്ചിയില്‍ വിമാനമിറങ്ങി അലഞ്ഞുതിരിയുകയായിരുന്ന സൂരജ് ലാമയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കളമശ്ശേരി എച്ച് എം ടി കമ്പനിക്ക്

Continue Reading
കെ എൻ എസ് എസ് എംഎസ് നഗർ കരയോഗം കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
Association News
0 min read
6.8k

കെ എൻ എസ് എസ് എംഎസ് നഗർ കരയോഗം കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

നവംബർ 30, 2025
0

കെ എൻ എസ് എസ് എംഎസ് നഗർ കരയോഗം 2026 ജനുവരി 4ന് നടക്കുന്ന കുടുംബസംഗമത്തോടനുബന്ധിച്ചു കായിക മത്സരങ്ങൾ ആർ എസ് പാളയയിലെ ഡോ.രാജ്‌കുമാർ മൈതാനത്തിൽ നടന്നു. കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ്, പി ആർ ഒ ഡി.കൃഷ്ണ കുമാർ, സർവ്വഗ്നനഗര അർജുന അവാർഡി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് സൂര്യൻ, വർക്കിംഗ് പ്രസിഡണ്ട് മുരളീധരൻ, എം എസ് നഗർ കരയോഗം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇ സി

Continue Reading
ബാംഗ്ലൂർ കേരള സമാജത്തിന് 7 കോടിയുടെ ബഡ്ജറ്റ്
Association News
1 min read
6.7k

ബാംഗ്ലൂർ കേരള സമാജത്തിന് 7 കോടിയുടെ ബഡ്ജറ്റ്

നവംബർ 30, 2025
0

കേരള സമാജം പ്രത്യേക വാര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു . കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ വിശദീകരിച്ചു. ട്രഷറര്‍ ജോർജ് തോമസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു.കേരള സമാജം വാര്‍ഷിക പൊതുയോഗം 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് 7 കോടിയുടെ ബഡ്ജറ്റ് പാസാക്കി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി 20

Continue Reading
തമിഴ്നാട്ടിൽ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് 12 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
India
0 min read
5.9k

തമിഴ്നാട്ടിൽ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് 12 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

നവംബർ 30, 2025
0

തമിഴ്നാട് ശിവഗംഗ കാരക്കുടിയിൽ സർക്കാർ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12പേർ മരിച്ചു. 40ലധികം പേർക്ക് പരിക്കേറ്റു. രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. തിരുപ്പൂരിൽനിന്ന് കാരക്കുടിയിലേക്കും കാരക്കുടിയിൽ നിന്ന് ഡിണ്ടിഗലിലേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു ബസ് പൂർണ്ണമായും തകർന്നു. വൈകിട്ടാണ് അപകടം ഉണ്ടായത്. സ്ഥലത്ത് ആംബുലൻസുകളെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അതേസമയം, മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസവും

Continue Reading
കോഹ്‌ലിക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം
Sports
1 min read
6.1k

കോഹ്‌ലിക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം

നവംബർ 30, 2025
0

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം. റാഞ്ചിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ വിരാട് കോലിയുടെ (120 പന്തില്‍ 135) സെഞ്ചുറിയും കെ എല്‍ രാഹുല്‍ (56 പന്തില്‍ 60), രോഹിത് ശര്‍മ (51 പന്തില്‍ 57) എന്നിവരുടെ ഇന്നിംഗ്‌സുകളുമാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കോലിയുടെ 52-ാം ഏകദിന സെഞ്ചുറിയാണിത്. എട്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്‍സന്‍, നന്ദ്രേ ബര്‍ഗര്‍, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍,

Continue Reading
അതിജീവിതയെ അപമാനിച്ചു, രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala
0 min read
6.0k

അതിജീവിതയെ അപമാനിച്ചു, രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

നവംബർ 30, 2025
0

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചതില്‍ രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു. സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. അതിജീവിതയ്‌ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. പാലക്കാട്ടെ യൂട്യൂബർക്ക് എതിരെയും സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. എ ആർ ക്യാമ്ബിലെത്തിച്ച്‌ രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുകയാണ്.

Continue Reading
പ്രണവിൻ്റെ ‘ഡീയസ് ഈറേ’ ഒടിടി റിലീസ് ഡിസംബർ 5ന്
Kerala
1 min read
6.2k

പ്രണവിൻ്റെ ‘ഡീയസ് ഈറേ’ ഒടിടി റിലീസ് ഡിസംബർ 5ന്

നവംബർ 30, 2025
0

തിയേറ്ററുകളിൽ കാഴ്‌ചക്കാരെ ഭയത്തിൻ്റെ കൊടുമുടി കയറ്റിയ ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായെത്തിയ ‘ഡീയസ് ഈറേ’. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത ചിത്രം, ഒപ്പം പ്രണവ് മോഹൻലാലും-ഇത്തരത്തിൽ വൻ ഹൈപ്പിൽ തിയേറ്ററുകളിലേക്കെത്തിയ ‘ഡീയസ് ഈറേ’ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. ഹാലോവീൻ ദിനത്തിൽ ലഭിച്ച ലക്ഷണമൊത്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറെന്ന് പ്രേക്ഷകർ വിലയിരുത്തിയതോടെ ബോക്സോഫീസിൽ ‘ഡീയസ് ഈറേ’ മിന്നും പ്രകടനം തന്നെ കാഴ്‌ചവെച്ചു. തിയേറ്ററുകളിൽ കാണാൻ പറ്റാത്തവർക്കും കണ്ടിട്ടും മതിവരാത്തവർക്കും ഒരു

Continue Reading
രാ​ഹു​ലി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി; പരാതിക്കാരി ഫ്ലാ​റ്റി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പൊലീസിനു ല​ഭി​ച്ചി​ല്ല
Kerala
0 min read
6.3k

രാ​ഹു​ലി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി; പരാതിക്കാരി ഫ്ലാ​റ്റി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പൊലീസിനു ല​ഭി​ച്ചി​ല്ല

നവംബർ 30, 2025
0

പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലാറ്റിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചില്ല. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവികൾ പരിശോധിച്ചത്. എന്നാൽ സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാൽ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. മേയ് അവസാന ആഴ്‌ചയിലെ രണ്ടു ദിവസമാണ് യുവതി പാലക്കാട്ടെ ഫ്ലാറ്റിലെ ത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. രാഹുലിന്‍റെ പഴ്സനൽ അസിസ്റ്റന്റുമാരിൽ

Continue Reading
‘അവയവദാന, മയക്കുമരുന്ന് രഹിത ഇന്ത്യ’ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
Karnataka
0 min read
6.3k

‘അവയവദാന, മയക്കുമരുന്ന് രഹിത ഇന്ത്യ’ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

നവംബർ 30, 2025
0

അവയവദാന, മയക്കുമരുന്ന് രഹിത ഇന്ത്യ ബോധവത്കരണവുമായി സംഘടിപ്പിച്ച വാക്കത്തണിൽ ആരോഗ്യ മേഖലയിലെ 12,500 വിദ്യാർഥികൾ പങ്കെടുത്തു. രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ദക്ഷിണ കന്നടയിൽനിന്നുള്ളവരാണ് പങ്കെടുത്ത വിദ്യാർത്ഥികൾ. മെഡിക്കൽ, ഡെന്റൽ, ഫാർമസി, നഴ്‌സിങ്, ആയുഷ്, ഫിസിയോതെറപ്പി, അനുബന്ധ ആരോഗ്യ കോളജുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് അണിനിരന്നത്. മംഗള സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ആർ.ജി,യു.എച്ച്.എസ് വൈസ് ചാൻസലർ ഡോ. ഭഗവാൻ ബിസി നിർവഹിച്ചു. ആരോഗ്യമന്ത്രിയും ജില്ല ചുമതലയുള്ള

Continue Reading