രാഹുൽ ഈശ്വർ പരാതിക്കാരിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ പേരും ഐഡന്‍റിറ്റിയും വെളിപ്പെടുത്തുന്ന തരത്തിൽ രാഹുൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിട്ടില്ലെന്നും രാഹുലിൻ്റെ ഭാര്യ ദീപ പറഞ്ഞു. പുരുഷന്മാർക്കൊപ്പമാണ്, എന്നാൽ പരാതിക്കാരിക്കെതിരയല്ല രാഹുലിന്‍റെ നിലപാട്. ഈ നിലപാട് സ്ത്രീകൾക്കാണ് ഗുണം ചെയ്യുക.
സമൂഹമാധ്യമങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ജനങ്ങൾക്ക് മനസിലാകും. ജാമ്യം ലഭിക്കുന്ന കേസാണെന്ന് പൊലീസ് പറഞ്ഞു. ശരിക്കും സ്ത്രീകൾ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. പരാതി പറയുമ്പോൾ ദുരുപയോഗം ചെയ്യുകയാണ്. അത് നിർത്തുക തന്നെ വേണം. മീറ്റു പോലെ മെൻടുവും ചർച്ച ചെയ്യേണ്ടതാണ്.- ദീപ പറഞ്ഞു. പരാതിക്കാരി ഒരുപാട് കളവുകൾ പറയുന്നുണ്ട്. ഈ കളവുകൾ രാഹുലിന്‍റെ പോസ്റ്റുകളിൽ കാണാം. പുരുഷന്മാർക്കെതിരെ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ സംസാരിക്കാൻ ഒരാൾ വേണ്ടെയെന്നും ദീപ ചോദിച്ചു.