അച്ഛന്‍ മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഒമനപ്പുഴയിൽ ഇന്നലെ രാത്രിയാണ് 28കാരിയായ എയ്ഞ്ചൽ ജാസ്മിൻ കൊല്ലപ്പെട്ടത്. പിതാവ് ജിസ്മോൻ എന്ന ഫ്രാൻസിസിനെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് യുവതി കൊല്ലപ്പെട്ടത്. നാട്ടുകാർക്ക് തോന്നിയ സംശയമാണ് കൊലാപതക വിവരം പുറത്തറിയാൻ കാരണമായത്.
വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ വീട്ടുകാരും സമീപവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതി ജീവനൊടുക്കിയതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു. പോലീസ് ഇക്കാര്യം ഡോക്ടറെ അറിയിക്കുകയും ചെയ്തു.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് വ്യക്തമായതോടെ പോലീസ് യുവതിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തു. ജിസ്മോൻ വിശദമായ ചോദ്യം ചെയ്യലിൽ കൊലപാതകക്കുറ്റം ഏറ്റുപറയുകയായിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
മകളെ വഴക്കിനെത്തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് ജിസ്മോൻ പോലീസിനോട് സമ്മതിച്ചു. തോർത്ത് കഴുത്തിൽ മുറുക്കി മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ വ്യക്തമാക്കി.
യുവതി ഹാർട്ട് അറ്റാക്ക് മൂലമാണ് മരിച്ചതെന്നായിരുന്നു വീട്ടുകാർ സമീപവാസികൾ ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നത്. സംശയം തോന്നിയ നാട്ടുകാർ പോസ്റ്റ് മോർട്ടം നടപടികൾ ആവശ്യപ്പെട്ടിരുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസ് വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജിസ്മോൻ പോലീസിനെ അറിയിച്ചു. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ് എയ്ഞ്ചൽ ജാസ്മിൻ.