രണ്ടാം പിണറായി സ‌ർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍
Kerala
1 min read
6.2k

രണ്ടാം പിണറായി സ‌ർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍

ഡിസംബർ 31, 2025
0

രണ്ടാം പിണറായി സ‌ർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍ നടക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനമാണിത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനത്തിന് തുടക്കമാകുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading
ഭരത് മുരളി അവാര്‍ഡ് നടൻ ജഗതി ശ്രീകുമാറിന്
Entertainment
1 min read
6.2k

ഭരത് മുരളി അവാര്‍ഡ് നടൻ ജഗതി ശ്രീകുമാറിന്

ഡിസംബർ 31, 2025
0

ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിൻ്റെ 14-ാമത് ചലച്ചിത്ര അവാര്‍ഡ് മലയാളത്തിന്‍റെ നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിക്കും. നടന്‍ മുരളിയുടെ പേരില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് 25,000 രൂപയും ഫലകവും അടങ്ങുന്നതാണ്. നാളെ നാലിന് ജഗതിയുടെ വസതിയില്‍ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. ചലച്ചിത്ര സംവിധായകരും എഴുത്തുകാരുമായ വിജയകൃഷ്ണന്‍ (ചെയര്‍മാന്‍), കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി വി കെ സന്തോഷ്‌കുമാര്‍, ആര്‍. ശരത്, മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി, എന്നിവര്‍ അംഗങ്ങളായ ജൂറിയാണ്

Continue Reading
കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Kerala
0 min read
5.7k

കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡിസംബർ 31, 2025
0

കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കൂര്‍ സ്വദേശി ഹസ്നയാണ് മരിച്ചത്. കൈതപ്പൊയിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് തൂങ്ങിയ നിലയിൽ യുവതിയെ കണ്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഹസ്നയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് കൂടെ താമസിക്കുന്ന യുവാവിൻ്റെ മൊഴി. കഴിഞ്ഞ ഏതാനും മാസത്തോളമായി ആദില്‍ എന്ന യുവാവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. നിയമപരമായി ഇരുവരും വിവാഹം

Continue Reading
കർണാടകയിൽ ശിവഗിരി മഠത്തിന് അഞ്ച് ഏക്കർ ഭൂമി നൽകും: സിദ്ധരാമയ്യ
Karnataka
1 min read
5.7k

കർണാടകയിൽ ശിവഗിരി മഠത്തിന് അഞ്ച് ഏക്കർ ഭൂമി നൽകും: സിദ്ധരാമയ്യ

ഡിസംബർ 31, 2025
0

കർണാടകയിൽ ശിവഗിരി മഠത്തിന് അഞ്ച് ഏക്കർ ഭൂമി നൽകുമെന്ന് കർണാടക മൂഖ്യമന്ത്രി സിദ്ധരാമയ്യ. മഠത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് കർണാടക സർക്കാർ തീരുമാനമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. രാഷ്ട്രീയ സംവാദം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ഇന്ത്യയുടെ ശക്തി തുല്യതയിലാണെന്ന് ശിവഗിരി ഓർമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 93 -ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഒരു ജാതി, ഒരു മതം, ഒരു

Continue Reading
ശബരിമല സ്വർണക്കൊള്ള, മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി എസ്ഐടി, ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ നീക്കം
Kerala
0 min read
6.2k

ശബരിമല സ്വർണക്കൊള്ള, മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി എസ്ഐടി, ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ നീക്കം

ഡിസംബർ 31, 2025
0

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി എസ്ഐടി. മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി , സ്വർണ വ്യാപാരി ഗോവർദ്ധൻ, സ്മാർട്ട്‌ ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെയാണ് ചോദ്യം ചെയ്യലിനായി എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയത്. മൂവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെയൊക്കെ എത്തിച്ചു എന്നതിലടക്കം വ്യക്തത വരേണ്ടതായുണ്ട്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ നിർണ്ണായകമായ

Continue Reading
ബേഡകത്ത് ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ച് ഭർത്താവ്
Kerala
0 min read
5.8k

ബേഡകത്ത് ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ച് ഭർത്താവ്

ഡിസംബർ 31, 2025
0

കാസർകോട് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ച് ഭർത്താവ്. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്നു ജാനകി. ഈ സമയത്ത് ആസിഡുമായി എത്തിയ ഭർത്താവ് രവി (59) ജാനകിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രവിയെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറയുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നും പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്നും

Continue Reading
കെഎസ്ആർടിസി യാത്രക്കാർക്ക് ബസുകളില്‍ തന്നെ കുടിവെള്ളം ലഭ്യമാക്കും, പുത്തൻ പദ്ധതിയുമായി ഗണേഷ് കുമാർ
Kerala
0 min read
6.7k

കെഎസ്ആർടിസി യാത്രക്കാർക്ക് ബസുകളില്‍ തന്നെ കുടിവെള്ളം ലഭ്യമാക്കും, പുത്തൻ പദ്ധതിയുമായി ഗണേഷ് കുമാർ

ഡിസംബർ 31, 2025
0

കെഎസ്ആർടിസി യാത്രക്കാർക്ക് ബസുകളില്‍ കുടിവെള്ളം ലഭിക്കുന്ന പുത്തൻ പദ്ധതിയുമായി മന്ത്രി ഗണേഷ് കുമാർ. കെഎസ്‌ആർടിസിയുടെ ഫണ്ടില്‍ നിന്ന് തന്നെയാണ് ഈ പദ്ധതിക്കുള്ള പണമെടുക്കുന്നത്. പുറത്തുകിട്ടുന്നതിനേക്കാള്‍ ഒരു രൂപ കുറഞ്ഞ നിരക്കിലായിരിക്കും യാത്രക്കാർക്ക് ബസിനുള്ളില്‍ കുടിവെള്ളം ലഭിക്കുക. ഒരു കുപ്പി വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഒരു മാസത്തിനുള്ളില്‍ തന്നെ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
രാജസ്ഥാനിൽ കാറിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
India
0 min read
6.6k

രാജസ്ഥാനിൽ കാറിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

ഡിസംബർ 31, 2025
0

രാജസ്ഥാനിൽ കാറിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. 150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. 200 ബാറ്ററിയും, 1100 മീറ്റർ വയറും ഒപ്പം പിടികൂടിയിട്ടുണ്ട്. ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു അമോണിയം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരേന്ദ്ര, സുരേന്ദ്ര മോചി എന്നിവരാണ് പിടിയിലായത്. ഏതെങ്കിലും തരത്തില്‍ അധികൃതമായി ഖനനം നടത്താൻ കൊണ്ടുപോയതാണോ അമോണിയം നൈട്രേറ്റ് എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
ഓസ്‌ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിനെ മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
World
1 min read
5.9k

ഓസ്‌ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിനെ മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡിസംബർ 31, 2025
0

ഓസ്‌ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിനെ മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാമിയൻ മാർട്ടിൻ്റെ ആരോഗ്യനില അതിഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബത്തിൻ്റെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് അറിയിച്ചു. മാർട്ടിന് ആശുപത്രിയിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ ബാറ്റർ വി.വി.എസ്. ലക്ഷ്മണും ആർ. അശ്വിനും രോഗശാന്തിക്കായി പ്രാർഥന നേർന്നു. ഓസ്‌ട്രേലിയക്കായി 21-ാം വയസ്സിൽ

Continue Reading
മോഹൻലാലിൻ്റെ അമ്മയ്ക്ക് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി
Kerala
0 min read
6.7k

മോഹൻലാലിൻ്റെ അമ്മയ്ക്ക് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി

ഡിസംബർ 31, 2025
0

നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച്‌ നിരവധി പേർ. രാഷ്ട്രീയ പ്രമുഖരും സിനിമാതാരങ്ങളും അടക്കം നിരവധി പേരാണ് അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരം മുടവൻമുഗളിലെ വീട്ടിലേക്കെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അർപ്പിച്ചു. സംവിധായകന്മാരായ പ്രിയദർശൻ, മേജർ രവി, ബി ഉണ്ണികൃഷ്ണൻ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വസതിയിലുണ്ട്. സിനിമാതാരങ്ങളായ സോന നായർ, ജോജു ജോർജ്, ഗായകൻ എം ജി ശ്രീകുമാർ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

Continue Reading