ക​ർ​ണാ​ട​ക​യി​ലെ യാ​ദ്ഗി​രി​ൽ കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രാ​ണ് മ​രി​ച്ച​ത്. ദേ​വാ​പൂ​രി​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ട​യാ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യാ​ദ്ഗി​റി​ൽ നി​ന്ന് റാ​യ്ച്ചൂ​രി​ലേ​ക്ക് പോ​വുക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ല​ബു​റ​ഗി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പരി​ക്കേ​റ്റ​വ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് യാ​ത്ര​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Related Posts