കബൺപാർക്കിൽ പുഷ്പമേളയ്ക്ക് തുടക്കമായി. ഡിസംബർ ഏഴുവരെ നീളുന്ന മേളയുടെ ആദ്യദിനമായ ഇന്നലെ 35,000ത്തോളം സന്ദർശകർ എത്തി. ബെംഗളൂരുവിലുള്ള സ്വകാര്യ നഴ്‌സറികൾ അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങൾ പുഷ്പമേളയിൽ പങ്കെടുക്കുന്നുണ്ട്. ഹോർട്ടി കൾച്ചറൽ വകുപ്പിൻ്റെ നേത്യത്വത്തിലാണ് 11 ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത്. ഇത് നാലാം തവണയാണ് ഇവിടെ പുഷ്‌പമേള നടത്തുന്നത്.

പുഷ്പമേളയോടനുബന്ധിച്ചു ബോൺസായി ചെടികളുടെ പ്രദർശനം, ചിത്രപ്രദർശനം, വിവിധമത്സരങ്ങൾ എന്നിവ പുഷ്പമേളയുടെ ഭാഗമായി ഉണ്ട്. വിവിധകലാപരിപാടികളും അരങ്ങേറും. 2015-ലാണ് ആദ്യമായി ഇവിടെ പുഷ്‌പമേള നടത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു അന്ന് മേള.

ഇൻഡോ അമേരിക്കൻ ഹൈബ്രിഡ് സീഡുകളിൽ നിന്നും ബെംഗളൂരുവിലുടനീളമുള്ള സ്വകാര്യ നഴ്സറികളിൽ നിന്നും കൊണ്ടുവന്ന വിദേശ ഇനങ്ങളോടൊപ്പം 35,000-ത്തിലധികം പോട്ടിംഗ് പൂച്ചെടികളും വേദിയിലുടനീളം ക്രമീകരിച്ചിട്ടുണ്ട്. പൂക്കൾകൊണ്ടും പഴങ്ങൾകൊണ്ടും അലങ്കരിച്ച ആന, കടുവ, മത്സ്യങ്ങൾ തുടങ്ങിയവയുടെ രൂപങ്ങൾ കൗതുകമുണർത്തുന്ന കാഴ്‌ചകയാണ്. ഡിസംബർ 7 വരെയാണ് പുഷ്പമേള.

Related Posts