ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി. നിരവധിപേർ പൊള്ളലേറ്റ നിലയിൽ വിവിധ ആശുപത്രികളിലാണ്. പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ കേസെടുത്തിരിക്കുകയാണ്. കമ്പനിയുടെ രണ്ട് ഡയറക്‌ടർമാരെയും ഒരു എൻജിനീയറെയും അറസ്റ്റ് ചെയ്യ. 20 വർഷത്തിലേറെ പഴക്കമുള്ള ഫ്ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാടുകളിൽ നിന്നാണ് ആദ്യം തീ പടർന്നത്തെന്നാണു നിഗമനം എളുപ്പം തീപിടിക്കുന്ന വസ്തു‌ക്കൾ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചത് തീ ​വേ​ഗം പ​ട​രാ​നി​ട​യാ​ക്കി. എ​ട്ട് ബ്ലോ​ക്കു​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ 4600 ആ​ളു​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

Related Posts