ബീജിംഗ്: രാജ്യത്തെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറയുന്നത് കണക്കിലെടുത്ത് ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ വിചിത്രമായ ഒരു കാര്യം ചെയ്യുന്നതായി റിപ്പോർട്ട്. രാജ്യത്തെ സ്ത്രീകളെ വിളിച്ച് ഗ‌ർഭിണിയാണോയെന്ന് അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥർ. അല്ലാത്തവരോട് ഗർഭിണിയാകാൻ നി‌ർബന്ധിക്കുകയും ചെയ്യുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പതിറ്റാണ്ടുകളോളം കർശന ജനനനിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയിരുന്ന രാജ്യത്താണ് സർക്കാർ ഉദ്യോഗസ്ഥരുടെ വിചിത്ര നടപടി.

Related Posts