ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ജൂലൈയിൽ നടന്ന പാർലമെന്‍റ് ഉപരിസഭാ തെരഞ്ഞെടുപ്പിലെ പരാജയമാണ് ഷിഗേരു ഇഷിബയെ രാജിയിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഷിഗേരു ഇഷിബ ഏറ്റെടുക്കണമെന്ന് ഭരണകക്ഷിക്കുള്ളിൽ നിന്ന് തന്നെ ആവശ്യം ഉയർന്നിരുന്നു.

ഭരണകക്ഷിയിലെ തന്നെ അംഗങ്ങൾ ഇഷിബയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തിടുക്കം കൂട്ടി. ഇതിനിടയിലാണ് പദവി ഒഴിയുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. പാർലമെൻ്റിന്‍റെ ഇരുസഭകളിലും ഇഷിബയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനാണ് ഇഷിബ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നത്.

Related Posts