ഐ.പി.എൽ ഫൈനൽ; ബംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം. വാഷിംഗ്ടണ്‍ സുന്ദറിൻ്റെ അര്‍ധ സെഞ്ചുറിയാണ് ഗുജറാത്തിനെ വലിയ തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 37 പന്തില്‍ നാല് ഫോറുകളുടെ അകമ്പടിയോടെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ 50 റണ്‍സെടുത്തു. നിഷാന്ത് സിന്ധു 18 പന്തില്‍ 20 റണ്‍സും നേടി. ഓപ്പണറുമാരായ
ഉറിയില്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമം, പരാജയപ്പെടുത്തി സുരക്ഷാസേന, മൂന്ന് പേര്‍ പിടിയില്‍
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറില്‍ അതിര്‍ത്തി കടന്ന് പോകാനുള്ള ശ്രമം തടഞ്ഞ് സുരക്ഷാ സേന.ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് പേരെ പിടികൂടിയത്. കൃത്യമായ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉറി മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതെന്ന് ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്‌സ് വ്യക്തമാക്കി. പിടിയിലായവരിൽ ഒരാൾ സസ്‌പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ സോപൂർ സബ് ഡിസ്ട്രിക്റ്റ്
സന്ദീപ് വാര്യര്‍ എംഎല്‍എക്ക് വധഭീഷണി, കേസെടുത്ത് പൊലീസ്
തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ക്ക് വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നാണ് ഫോണിലൂടെ സന്ദീപ് വാര്യര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. വാരാണസിയില്‍ നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. വൈകീട്ടായിരുന്നു ഫോണ്‍ കോള്‍ ലഭിച്ചത്. സന്ദീപ് വാര്യര്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി. ഫോണ്‍ വിളിച്ചയാള്‍ അസഭ്യം പറഞ്ഞെന്നും ജീവഭയം ഉണ്ടെന്നും, ശക്തമായ നടപടി സ്വീകരിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സംശയമുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
എൽപിജി ഉപഭോഗം കുറയ്ക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ
അന്താരാഷ്ട്ര തലത്തിലെ ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ എൽപിജി ഉപഭോഗം കുറയ്ക്കുന്നതിനായി കർശന നടപടികളുമായി കേന്ദ്രസർക്കാർ. പൈപ്പ് ലൈൻ വഴി പാചകവാതകം (പിഎൻജി) ലഭിക്കുന്ന ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി സിലിണ്ടറുകൾ തിരികെ നൽകേണ്ടി വരും. ഗാർഹിക എൽപിജി കണക്‌ഷനുകളുടെ ദുരുപയോഗം തടയുന്നതിനായി ഒരേ വിലാസത്തിൽ ഇരട്ട കണക്‌ഷനുകൾ (എൽപിജി & പിഎൻജി) ഉള്ളവരെ കണ്ടെത്താനുള്ള നടപടികൾ എണ്ണക്കമ്പനികൾ ആരംഭിച്ചുകഴിഞ്ഞു. പുതിയ ചട്ടങ്ങൾ ഇങ്ങനെ: ഒറ്റ കണക്‌ഷൻ മാത്രം: പുതിയ നിയമപ്രകാരം
ഐപിഎൽ കലാശപ്പോരിൽ ബംഗളൂരുവിന് ടോസ്; ഗുജറാത്ത് ടൈറ്റന്‍സിന് ബാറ്റിംഗ്
ഐപിഎൽ കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം. ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ട്‌ലർ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (പ്ലേയിംഗ് ഇലവൻ):
കോഴിക്കോട്ട് അനിൽ കുമാറും മലപ്പുറത്ത് പികെ ബഷീറും; ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് വിഭജിച്ച് നൽകി വിഡി സതീശൻ സർക്കാർ
മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ കേരളത്തിലെ 14 ജില്ലകളുടെ മേൽനോട്ടത്തിന് മന്ത്രിമാരെ ചുമതലപ്പെടുത്തി. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും, സർക്കാർ പരിപാടികളും തദ്ദേശ തലത്തിൽ പൊതുജന പ്രശ്നങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മെയ് 30 ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഓരോ മന്ത്രിക്കും ഒരു പ്രത്യേക ജില്ലയുടെ ചുമതല നൽകിയിട്ടുണ്ട്. മന്ത്രി സി.പി. ജോണിന്
ആർത്തവ അവധിയിൽ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
ആർത്തവ അവധിയിൽ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആർത്തവ അവധി സംബന്ധിച്ച് യൂഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ഷംസുദ്ദീൻ വ്യക്തമാക്കി. പൊതുനിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ആർത്തവ അവധി നൽകുമ്പോൾ
കേരള സമാജം (ആർ) കർണാടകയുടെ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
കേരള സമാജം (ആർ) കർണാടകയുടെ ആഭിമുഖ്യത്തിൽ യെലഹങ്കയിലെ സ്പാർക് 7 ഇൻഡോർ കോർട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ടൂർണമെന്റ് ബെംഗളൂരുവിലെ ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗം പ്രഭാകരൻ.പി.എം ഉദ്ഘാടനം ചെയ്തു. കേരള സമാജം (ആർ), കർണാടക സംസ്ഥാന പ്രസിഡണ്ട് എസ്. കെ. പിള്ള അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജോയിന്റ് സെക്രട്ടറി കെ.നടരാജൻ, ജോയിന്റ് ട്രഷറർ രാഹുൽ, പ്രോഗ്രാം
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. ഊര്‍ങ്ങാട്ടരിയിലെ ‘കൊക്കോ വില്ല’ റിസോര്‍ട്ടിൽവെച്ചുണ്ടായ അപകടത്തിൽ അരീക്കോട് സ്വദേശി ആസിഫിൻ്റെ മകന്‍ ഇവാന്‍ ആസിഫ് ആണ് മരിച്ചത്. കുട്ടിയെ പൂളില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗുരുവായൂരിൽ ഓൺലൈൻ ക്യൂ സംവിധാനം വരുന്നു, വഴിപാടുകൾക്ക് ഗൂഗിൾ പേയും
ഗുരുവായൂരിൽ ഓൺലൈൻ ക്യൂ സംവിധാനം വരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യപ്രദവും സമയബന്ധിതവുമായ ദർശനം ഉറപ്പാക്കുന്നതിനായാണ് ഓൺലൈൻ ക്യൂ സംവിധാനം (വെർച്വൽ ക്യൂ) പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം ഒരുങ്ങുന്നത്. ഹൈക്കോടതിയുടെ നിർദേശവും പരിഗണിച്ചാണ് പുതിയ സംവിധാനത്തിലേക്ക് കടക്കുന്നതെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും അറിയിച്ചു. പദ്ധതി എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതും പ്രതിദിന പ്രവേശന പരിധിയും സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ