മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ കേരളത്തിലെ 14 ജില്ലകളുടെ മേൽനോട്ടത്തിന് മന്ത്രിമാരെ ചുമതലപ്പെടുത്തി. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും, സർക്കാർ പരിപാടികളും തദ്ദേശ തലത്തിൽ പൊതുജന പ്രശ്നങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മെയ് 30 ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഓരോ മന്ത്രിക്കും ഒരു പ്രത്യേക ജില്ലയുടെ ചുമതല നൽകിയിട്ടുണ്ട്. മന്ത്രി സി.പി. ജോണിന് തിരുവനന്തപുരം ജില്ലയുടെ ചുമതലയും, ഷിബു ബേബി ജോണിന് കൊല്ലത്തിൻ്റെ ചുമതലയും നൽകി. പി.സി. വിഷ്ണുനാഥിന് പത്തനംതിട്ടയുടെ ചുമതലയും, എം. ലിജുവിന് ആലപ്പുഴയുടെ ചുമതലയും നൽകി. മോൻസ് ജോസഫിന് കോട്ടയം ജില്ലയും, അനൂപ് ജേക്കബിന് ഇടുക്കിയുടെ ചുമതലയും നൽകി. റോജി എം.ജോണിന് എറണാകുളത്തിൻ്റെയും ഒ.ജെ. ജെനീഷിന് തൃശ്ശൂരിൻ്റെയും ചുമതല നൽകി. എൻ. ഷംസുദ്ദീൻ പാലക്കാട് ജില്ലയും, പി.കെ. ബഷീർ മലപ്പുറത്തിൻ്റെ ചുമതലയും നൽകി. എ.പി. അനിൽ കുമാറിന് കോഴിക്കോടിൻ്റെ ചുമതലയും നൽകി. വയനാട്ടിൽ ടി സിദ്ദിഖും, കണ്ണൂരിൽ സണ്ണി ജോസഫും, കാസർകോട്ടിൽ കെ എം ഷാജിയും ചുമതല വഹിക്കും.