കോവിഡ് ബാധിച്ച് കുടുംബനാഥനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ട ബിപിഎൽ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയിലേക്ക് സംസ്ഥാന സർക്കാർ 9.96 കോടി രൂപ അധികമായി അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകുന്ന പദ്ധതിയാണിത്.

കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലാ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അധിക തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്. അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ധനസഹായം കൈമാറും. തുടർച്ചയായി മൂന്ന് വർഷത്തേക്കാണ് പദ്ധതിപ്രകാരം പ്രതിമാസം 5,000 രൂപ വീതം ലഭിക്കുക.

Related Posts