റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരായ നടപടിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആന്റോ അഗസ്റ്റിൻ വിവിധ കേസുകളിൽ പ്രതിയാണെന്നും നിരവധി വഞ്ചനാ കേസുകളിലും ജി എസ് ടി തട്ടിപ്പിലും ഇയാൾക്ക് പങ്കുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതാണോ മാധ്യമപ്രവർത്തനമെന്നും അദ്ദേഹം ചോദിച്ചു.

ആന്റോ അഗസ്റ്റിനെതിരായ ഗുരുതര ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയാണ്. കോടതി വാറന്റിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും പോലീസ് പൂർണ സംയമനത്തോടെയാണ് നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും വാർത്തയുടെ പേരിലുള്ള പ്രതികാര നടപടിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

ആന്റോ അഗസ്റ്റിൻ്റെ വീട്ടിൽനിന്ന് എക്സൈസ് നിയമം ലംഘിച്ച് സൂക്ഷിച്ച 137 കുപ്പി മദ്യം പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. പരിശോധനയെ പ്രതിപക്ഷം എതിർക്കുന്നതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

Related Posts