സ്വകാര്യ ബസിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊല്ലം കരിക്കോട് സ്വദേശി സുനീർ എസ്. (28), കല്ലുംതാഴം സ്വദേശി അബ്ദുൽ മനാഫ് (32), എന്നിവരാണ് അറസ്റ്റിലായത്.
അമരവിള ചെക്ക്പോസ്റ്റിൽ അന്തർസംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. കൊല്ലത്തേക്ക് പോകുകയായിരുന്ന വോൾവോ ബസിലെ യാത്രക്കാരായിരുന്ന ഇരുവരിൽ നിന്ന് 4.042 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. വാഹനഇടപാട് നടത്തുന്ന ഇരുവരും ബെംഗളൂരുവിൽനിന്ന് മടങ്ങുന്നതിനിടെ സ്വന്തം ഉപയോഗത്തിനായി ലഹരിമരുന്ന് കൊണ്ടുവന്നതാണെന്നാണ് എക്സൈസിനോട് പറഞ്ഞത്. സംഭവത്തിൽ പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.