പാലക്കാട് പരതുർ കുളമുക്കിൽ ആചാരത്തിൻ്റെ ഭാഗമായി കാഞ്ഞിരത്തിൻ്റെ കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ബുധനാഴ്‌ച രാത്രി പരതുർ കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ‘ആട്ടി’നിടെയാണ് (തുള്ളൽ) ഷൈജു കാഞ്ഞിരത്തിൻ്റെ കായ കഴിച്ചത്. അഞ്ഞൂറിലേറെ ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. വെളിച്ചപ്പാടായി ചടങ്ങിൽ തുള്ളിയത് ഷൈജുവാണ്. ഒരു തളികയിൽ ആചാരത്തിൻ്റെ ഭാഗമായി ഫലമൂലാദികൾ നൽകും. വെളിച്ചപ്പാട് ഇത് കഴിക്കണം. സാധാരണ ഗതിയിൽ കടിച്ച് തുപ്പുകയാണ് പതിവെങ്കിലും, ഷൈജു രണ്ടോ മുന്നോ കാഞ്ഞിരക്കായ കഴിച്ചെന്നാണ് വിവരം. വീട്ടിലേക്ക് തിരിച്ചെത്തിയ ഷൈജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാമ്പിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചിരുന്നു. സംഭവത്തിൽ തൃത്താല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Posts