ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മക്ക് ചെക്ക് കേസില്‍ മൂന്നുമാസം തടവ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയാണ് ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ സംവിധായകനെ ശിക്ഷിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റുചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറൻ്റ് പുറപ്പെടുവിച്ചു. രാം ഗോപാല്‍ വര്‍മ വിധി പറയുമ്പോള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെൻ്റ് ആക്ടിൻ്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മയെ കോടതി ശിക്ഷക്കാരനാണെന്ന് കണ്ടെത്തിയത്. 2018- ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 നു ജൂണില്‍ കോടതി രാം ഗോപാല്‍ വര്‍മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് രാം ഗോപാല്‍ വര്‍മയ്ക്ക് അനുഭവിക്കേണ്ടി വരും.

Related Posts