വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനു വേണ്ടിയുള്ള മൂന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. പുനരധിവാസത്തിനുള്ള 2-ബി ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പട്ടികയിൽ ആക്ഷേപവും പരാതികളുമുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ അറിയിക്കാം. പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് ഇന്ന് പുറത്ത് വിട്ടത്.

മൂന്നാമത്തെ പട്ടികയിൽ 70 കുടുംബങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. വാർഡ് 11 ൽ 37 കുടുംബങ്ങളും . വാർഡ് 10ൽ 18 കുടുംബങ്ങളും, വാർഡ് 12 ൽ 15 കുടുംബങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടത്. നേരത്തെ പുറത്തുവിട്ട ആദ്യഘട്ട പട്ടികയിൽ 242 കുടുംബങ്ങളും രണ്ടാം ഘട്ടപട്ടിക യിൽ 81 കുടുംബങ്ങളും ആണ് ഉൾപ്പെട്ടിട്ടുള്ളത്.

എന്നാൽ വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൻ്റെ വായ്‌പയുടെ വിനിയോ ഗ സമയപരിമിതിയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഫണ്ട് മാർച്ച് 31നകം വിനിയോഗിക്കണമെന്നത് അപ്രായോഗികമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

Related Posts