കൊല്ലത്ത് ആത്മഹത്യ ചെയ്ത പെൺ​കു​ട്ടി​യു​ടെ സം​സ്​കാ​ര ച​ട​ങ്ങു​കളിൽ പങ്കെടുക്കുന്നതിനിടെ അയൽവാസിയായ യു​വ​തി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പു​ന​ലൂർ അ​ഷ്ട​മം​ഗ​ലം അ​തു​ല്യ ഭ​വ​നിൽ അ​ജി​-രാ​ജി ദ​മ്പ​തി​ക​ളു​ടെ മ​കൾ അ​തു​ല്യ അ​ജിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അ​യൽ​വാ​സിയായ 38കാരി എ​സ്.ക​വി​ത കു​ഴ​ഞ്ഞു​വീ​ണ് മരി​ച്ച​ത്.
പു​ന​ലൂ​രി​ലെ സ്വ​കാ​ര്യ സ്​കൂ​ളി​ലെ പ്ല​സ് വൺ വി​ദ്യാർ​ത്ഥി​നി​യാ​യ അ​തു​ല്യ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​ചയാണ് വീ​ടി​നു​ള്ളിൽ ക​ഴു​ത്തിൽ ഷാൾ മു​റ​ക്കി ആ​ത്മ​ഹ​ത്യ​യ്​ക്ക് ശ്ര​മിച്ചത്. കു​ട്ടി​യെ ബ​ന്ധു​ക്കൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേജ് ആ​ശു​പ​ത്രി​യിൽ എ​ത്തി​യെങ്കിലും ചി​കി​ത്സ​യിലിരിക്കെ ഇന്നലെ പു​ലർ​ച്ചെ മ​രിച്ചു അതുല്യയുടെ മാതാവിനെ സമാധാനിപ്പിക്കുനതിനിടെയാണ് ക​വി​ത കു​ഴ​ഞ്ഞു​ വീ​ണത്. കവിതയെ ഉ​ടൻ​ തന്നെ പു​ന​ലൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ നൽകി. തുടർന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോർ​ട്ടം ന​ട​പ​ടി​കൾ​ക്കാ​യി മെ​ഡി​ക്കൽ കോ​ളേ​ജ് ആശുപത്രി മോർ​ച്ച​റി​യിലേക്ക് മാറ്റി. നി​ര​ഞ്​ജ​ന, നീ​ര​ജ് എന്നിവരാണ് മക്കൾ.

Related Posts