യു. ​പ്ര​തി​ഭ​യ്ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ ഇ​ർ​ഷാ​ദി​നെ സ​സ്പെ​ൻ​ഡ‍് ചെ​യ്ത് മു​സ്ലിം ലീ​ഗ്. കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യ്ക്കെ​തി​രെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​യെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​ നി​ന്ന് മു​സ്ലിം ലീ​ഗ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ‍് ചെ​യ്യുക മാത്രമല്ല കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു ​നി​ന്ന് നീ​ക്കു​ക​യും ചെ​യ്തു.

പകരം കാ​യ​കു​ളം യു​ഡി​എ​ഫ് ചെ​യ​ർ​മാ​നാ​യി മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്‌. ബ​ഷീ​ർ കു​ട്ടി​യെ നി​യ​മിക്കുകയും ചെയ്തു. ഇ​ർ​ഷാ​ദി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ ​നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യി മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​ണ് അ​റി​യി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള​ത​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​ ലി​ജു ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​യു​ടെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി​.

യു​ഡി​എ​ഫ് നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ ന്യാ​യീ​ക​രി​ക്കി​ല്ലെ​ന്നും ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞ ലി​ജു ഖേ​ദ​വും പ്ര​ക​ടി​പ്പി​ക്കു​ക​യു​മു​ണ്ടാ​യി. അ​തേ​സ​മ​യം യു. പ്ര​തി​ഭ​യ്ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേരി​യും ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Related Posts