നടൻ ജോജു ജോർജിനെതിരായ ചുരുളി സിനിമ വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് നൽകിയ ശമ്പളത്തിൻ്റെ വിവരങ്ങളടങ്ങുന്ന രേഖകൾ അടക്കം പങ്കുവെച്ച ലിജോ സിനിമ ചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഉറപ്പായും ഒരവസരമുണ്ടായാൽ ചുരുളി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ലിജോ കുറിച്ചിരുന്നു. ഈ പോസ്റ്റാണ് ലിജോ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

ജോജു ജോർജും ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതുമായി പുറത്തുവിട്ട തുണ്ട് കടലാസിനൊപ്പം ലിജോ എഗ്രിമെന്റും പുറത്തുവിടണമെന്നും തെറി ഇല്ലാത്ത ഒരു വേർഷൻ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്കെയിൽ അടക്കം പ്രദർശിപ്പിച്ചത്.

ലിജോ തന്നെകൊണ്ട് തെറി ഇല്ലാത്ത ഒരു വേർഷൻ ഡബ് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാൽ പൈസ കൂടുതൽ കിട്ടിയപ്പോൾ മോശം പദപ്രയോഗങ്ങൾ ഉളള വേർഷൻ അവർ സിനിമ ഒടിടിയ്ക്ക് വിറ്റെന്നും ജോജു മാധ്യമങ്ങളോട് റഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ലിജോ ഫേസ് ബുക്ക് ഡിലീറ്റ് ചെയ്തത്.

Related Posts