ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതിയായ ഗ്രീഷ്മയുടെയും മൂന്നാം പ്രതി അമ്മാവൻ ആയ നിർമലകുമാരൻ നായരുടെയും ശിക്ഷാവിധി നാളെ കോ തി പ്രഖ്യാപിക്കും. തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്ന രണ്ട്, മൂന്ന് പ്രതികളിൽ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ദുവിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. എന്നാൽ, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്‌ജ് എ.എം.ബഷീറാണ് കോടതിയിൽ വിധി പറഞ്ഞത്. ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു, ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഒന്നാം പ്രതി ഗ്രീഷ്‌മയ്‌ക്കെതിരെ കോടതി കണ്ടെത്തിയത്. അമ്മാവൻ നിർമ്മൽ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞത്.

Related Posts