ബെംഗളൂരുവിൽ നിന്ന് തുമക്കൂരു ജില്ലയിലെ കുണിഗലിലേക്ക് ബിഎംടിസിയുടെ വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു. V-X-KGL-1 റൂട്ട് നമ്പറിലുള്ള ബസ് മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിൽ നിന്നാണ് സർവീസ് നടത്തുന്നത്.

നവരംഗ്, ഗോവർധൻ തിയറ്റർ, ഗൊരെഗുണ്ടപാളയ, വിഡിയ, നെലമംഗല ബൈപാസ്, ഗുഡ്ഡേമാരനഹള്ളി, സോലൂർ, മാരൂർ ഹാൻഡ് പോസ്റ്റ് എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പുകളുണ്ട്.

ഏകദേശം 73 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് 120 രൂപയാണ് നിരക്ക്. 45 മിനിറ്റ് ഇടവേളയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും കുണിഗലിനുമിടയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ എസി ബസ് സർവീസ് കൂടുതൽ സൗകര്യമാകും.

Related Posts