വയനാട് തുരങ്ക പാത നിർമ്മാണം ഈ മാസം 31ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. 8.73 കി. മീ. പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപറേഷനാണ് പാതയുടെ നിർവഹണ ഏജൻസി. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇതിനായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി ഇതിനകം കൈമാറിക്കഴിഞ്ഞു.

തുരങ്ക പാത നിർമ്മാണത്തിനായി 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു. ടണൽ റോഡിലേക്കുള്ള പ്രധാന പാത യുടെ പ്രവൃത്തി ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് നിർമാണം പൂർത്തിയാക്കുക. അപ്രോച്ച് റോഡും പാലവും അടങ്ങുന്നതാണ് ഒന്നാമത്തേത്. ടണൽ പാത നിർമാണമാണ് രണ്ടാമത്തെതും.

Related Posts