യുഎസിലെ മിനസോടയിൽ സ്വകാര്യ സ്കൂളിൽ നടന്ന വെടിവയ്പിൽ 2 കുട്ടികളടക്കം 3 പേർ കൊല്ലപ്പട്ടു. 17 പേർക്കു പരിക്കുപറ്റി. മിനിയപ്പലിസ് നഗരത്തിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിൽ കുർബാനയിൽ പങ്കെടുക്കുകയായിരുന്ന കുട്ടികൾക്കുനേരെയാണു വെടിവയ്പുണ്ടായത്. പിന്നീട് അക്രമി ജീവനൊടുക്കി.
ഒരു സ്വകാര്യ എലിമെൻ്ററി സ്കൂളാണിത്. മിനിസോട്ടയിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. 395 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. അക്രമത്തിൽ പരുക്കേറ്റ കുട്ടികൾ ചികിത്സയിൽ തുടരുന്നു. ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.