സമന്വയ എജ്യൂക്കേഷണൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം ഒക്ടോബർ 12ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.

ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമന്വയ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കലാസന്ധ്യയും ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9731018039

Related Posts