ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി പൂജയോടനുബന്ധിച്ചു അൾസൂർ ഗുരുമന്ദിരത്തിലും സർജപ്പുര ക്ഷേത്രത്തിലും വിജയദശമി ദിനത്തിൽ പതിവ് പ്രഭാത പൂജയെത്തുടർന്ന് വിശേഷാൽ ദക്ഷിണാമൂർത്തിപൂജയും, സരസ്വതി പൂജയും നടത്തി. തുടർന്ന് പ്രസിഡണ്ട് എൻ രാജമോഹനൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നല്‌കി വിദ്യാരംഭം കുറിച്ചു.

സർജ്ജാപുര ക്ഷേത്രത്തിൽ മേൽശാന്തി രഞ്ജിത് നാരായണൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. അതോടൊപ്പം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗുരുദേവ ഭാഗവത പാരായണവും, ലളിതാസഹസ്രനാമ പാരായണവും നടത്തി. ചടങ്ങുകള്‍ക്ക് സമിതി ഭാരവാഹികള്‍ നേതൃത്വം വഹിച്ചതായി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ അറിയിച്ചു.

Related Posts