ചൊക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിൻ്റെ 15മത് മണ്ഡല പൂജയോടനുബന്ധിച്ചു മഹാ അന്നദാനം സംഘടിപ്പിച്ചു. സേവാ സംഘം രക്ഷാധികാരി വിവേകാനന്ദൻ്റെ മുഖ്യകാർമികത്വത്തിൽ അന്നദാന പന്തലിൽ ഒരുക്കിയ ക്ഷേത്ര നടയിൽ പ്രത്യേക പൂജ നടന്നു. ക്ഷേത്ര നടയിൽ സദ്യ വിളമ്പി അന്നദാനം ആരംഭിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു.

രക്ഷാധികാരി വിവേകാനന്ദൻ, രാമണ്ണ എന്നിവരുടെ നേതൃത്വത്തിൽ പറയെടുപ്പ് നടന്നു. സേവാ സംഘത്തിലെ മുതിർന്ന അംഗങ്ങളെ സേവാ സംഘം പ്രസിഡണ്ട് രാജു, സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ആദരിച്ചു.
അന്നദാനത്തിൽ ബാംഗ്ളൂരിലെ പ്രമുഖ സംഘടനാഭാരവാഹികൾ പങ്കെടുത്തു.

Related Posts