അബ്ബിഗരെ നവരസ സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിൻ്റെ പന്ത്രണ്ടാം വാർഷികവും ഗെജ്ജെ പൂജയും വിവിധ പരിപാടികളോടെ ആഘോഷിക്കും. ഡിസംബർ 24ന് മല്ലേശ്വരം ചൗഡയ്യ ഹാളിൽവച്ചാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. നവരസ സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ വാർഷികാഘോഷത്തിൽ അരങ്ങേറും. ഉച്ചയ്ക്ക് 3 മണിക്കാണ് പരിപാടി ആരംഭിക്കുക.

Related Posts