ബെംഗളൂരുവിലെ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ‘ഓണം ഔട്ട്ഡോർ സ്പോർട്സ് മാമാങ്കം’ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2-ന് രാവിലെ 10.30 മുതൽ കേംബ്രിഡ്ജ് ലേഔട്ടിലെ ലൂർദ്ദ് പള്ളി ഗ്രൗണ്ടിൽ വിവിധ പ്രായവിഭാഗങ്ങൾക്കായി കായിക മത്സരങ്ങൾ അരങ്ങേറും.

5–8, 9–12, 13–16 വയസ് പ്രായമുള്ള കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമായി പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ചോക്ലേറ്റ് പിക്കിംഗ്, സാക്ക് റേസ്, മ്യൂസിക്കൽ ചെയർ, ലെമൺ ആൻഡ് സ്പൂൺ, ഓട്ടമത്സരം, ഷോട്ട് പുട്ട്, വടംവലി, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങി നിരവധി ഇനങ്ങൾ പരിപാടിയുടെ ഭാഗമാകും.

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കായിക മത്സരങ്ങൾക്കൊപ്പം ഓണത്തിൻ്റെ ആഘോഷവാതാവരം കുടുംബസമേതം ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

പരിപാടിയുടെ രജിസ്ട്രേഷൻ ജൂലൈ 31-ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്പോർട്സ് ചെയർമാൻ പ്രജേഷ് സോമൻ, ഒ.സി.സി വൈസ് പ്രസിഡണ്ട് മനോജ് സുബ്രഹ്മണ്യൻ, സെക്രട്ടറി ബാബുരാജ് എൻ.ജെ, ജനറൽ സെക്രട്ടറി ടോണി അഗസ്റ്റിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

Related Posts