ബംഗളുരു മലയാളി ഫോറം അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ പ്രവാസി കേരളീയരുടെ (നോൺ റസിഡന്റ് കേരളൈറ്റ്സ് ) അസ്സോസിയേഷനുള്ള അംഗീകാരം. കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടുന്ന ഇരുപതാമത്തെ സംഘടനയാണ് ബെംഗ്ലൂരുവിൽ പ്രവർത്തിക്കുന്ന ബെംഗ്ലൂരു മലയാളി ഫോറം അസോസിയേഷൻ. 2011ൽ പ്രവർത്തനമാരംഭിച്ചതാണ് 1400 ൽ കൂടുതൽ കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള ഈ സംഘടന. കഴിഞ്ഞ 15 വർഷമായി ബെംഗ്ലൂരുവിൽ സാമൂഹിക സാംസ്കാരിക- ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന സംഘടനയിൽ സീനിയർ വിങ്, ലേഡീസ് വിങ്, യൂത്ത് വിങ് എന്നീ പോഷക സംഘടനകളുമുണ്ട്. കേരള സർക്കാരിൻ്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക റൂട്ട്സ് വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുൾപ്പടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പ്രവാസി കേരളീയ സംഘടകൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം നൽകി വരുന്നത്. ജോജോ പി.ജെ(പ്രസിഡണ്ട് ), ഷിബു ശിവദാസ്(സെക്രട്ടറി ) അനിൽ ധർമ്മപതി(എക്സിക്യൂട്ടീവ് മെമ്പർ ) എന്നിവരാണ് നിലവിലെ ഭാരവാഹികൾ.
ബംഗളുരു മലയാളി ഫോറം അസോസിയേഷൻ കൂടാതെ ചുവടെ പറയുന്ന പത്തൊപത് മലയാളി സംഘടനകൾക്കാണ് കർണാടകയിൽ നോർക്കയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്.
കൈരളി കൾച്ചറൽ അസോസിയേഷൻ, ഹോസ്പേട്ട്, കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ദീപ്തി വെൽഫെയർ അസോസിയേഷൻ, കേരള സമാജം ബാംഗ്ലൂർ, കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്, കൈരളി കലാ സമിതി വിമാനപുര, കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്, കൈരളി കൾച്ചറൽ അസോസിയേഷൻ കാഡുഗോഡി, കൈരളി വെൽഫെയർ അസോസിയേഷൻ ടി സി പാളയ, കേരള സമാജം മാംഗ്ലൂർ, ശ്രീ. മണികണ്ഠ സേവാ സമിതി, സുവർണ കർണ്ണാടക കേരള സമാജം, പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ്, കുന്ദലഹള്ളി കേരള സമാജം, സർജാപുര മലയാളി സമാജം, കേരള സമാജം ദൂരവാണി നഗർ, കേരള കൾച്ചറൽ ആൻ്റ് സോഷ്യൽ സെൻ്റർ ഉഡുപ്പി, കേരള സമാജം മൈസൂർ, പ്രോഗ്രസ്സീവ് ആർട്ട്സ് & കൾചറൽ അസോസിയേഷൻ യെലഹങ്ക.