സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്ത് മാസമുള്ള ആലിൻ ഷെറിൻ എബ്രഹാം. പത്തനംതിട്ട മല്ലപ്പളി സ്വദേശികളായ അരുൺ അബ്രഹാമിൻ്റെയും ഷെറിൻ്റെയും മകളാണ് ആലിൻ ഷെറിൻ അബ്രഹാം. റോഡപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്. കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു.

ആലിന്‍ ഷെറിന്‍റെ രണ്ട് വൃക്കകള്‍ എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് വൈകീട്ട് 6.30ന് രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ് എന്നിവ റോഡ് മാർഗം ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ശ്രീ ചിത്രയിലേക്കും കൊണ്ടു വരും.

Related Posts