ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റിയതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധക്കാർ റീത്ത് വെച്ചു.
ഈ സമയത്ത് മന്ത്രി വസതിയിൽ ഉണ്ടായിരുന്നില്ല. വീടിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു. സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.

Related Posts