ഈ വർഷത്തെ ഹജ്ജ് കർമത്തിനായി പുറപ്പെടുന്ന ബാംഗ്ലൂർ എസ്‌ കെ എസ് എസ്‌ എഫ് സെക്രട്ടറി മഖ്‌സൂദ് രാമന്തളിക്ക്‌ ബാംഗ്ലൂർ എസ്‌ കെ എസ് എസ്‌ എഫ് ജില്ലാ കമ്മിറ്റിയുടെ യാത്രയയപ്പ് നൽകി . ജില്ലാ എസ്‌ കെ എസ് എസ്‌ എഫ് ജനറൽ സെക്രട്ടറി സലിം കെ കെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ പ്രസിഡണ്ട് ഈസ നീലസാന്ദ്ര ഉത്ഘാടനം ചെയ്തു.

ബാംഗ്ലൂർ എസ്‌ കെ എസ് എസ്‌ എഫ് സജീവ പ്രവർത്തകരായ ഈ വർഷത്തെ ഹജ്ജ് കർമത്തിനായി പുറപ്പെടുന്ന സൈഫുള്ള കെ ആർ പുരം, ഫൈസൽ കെ ആർ പുരം, മുനീർ മാറത്തഹള്ളി തുടങ്ങിയവർക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. ജയനഗർ എസ്‌ കെ എസ് എസ്‌ എഫ് യൂണിറ്റ് പ്രസിഡണ്ട് ഇസ്മായിൽ സൈനി പ്രാർത്ഥനാ സദസ്സിന് ‌ നേതൃത്വം നൽകി. അബ്ദു സമദ്‌ മൗലവി മാണിയൂർ, ഷാജൽ സി എച്ച് തച്ചംപൊയിൽ, ഷാഫി മടിവാള, ഹാഷിം ബി ടി എം, നൗഷാദ് ഇജിപുര, റിയാസ് ഇജിപുര, ഷാമിൽ തിലക് നഗർ, കാദർ ജയനഗർ, സിറാജ് മടിവാള, സിനാൻ തുടങ്ങിയവർ സംബന്ധിച്ചു.

Related Posts