ബാബുസാപാളയയിലെ സാൻജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ഓണാഘോഷങ്ങളുടെ ഭാഗമായി മാതൃഭൂമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ പൂക്കളം മത്സരം ‘ദളങ്ങൾ 2025 സെപ്റ്റംബർ 20-ന് നടക്കും. ബാബുസാപാളയ ഫാ. മാത്യു തോയിലിൽ മെമ്മോറിയൽ സെൻ്ററിലാണ് മത്സരം. വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,001രൂപ, 15,001രൂപ, 10,001രൂപ സമ്മാനമായി ലഭിക്കും.
ക്ലബ് അംഗങ്ങളുടെ സാംസ്കാരിക പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടാവും. സാൻജോ ക്ലബ് പ്രസിഡണ്ട് എ.വി.സെബാസ്റ്റ്യൻ, സെക്രട്ടറി എ.സി. ടോമി, ദളങ്ങൾ 2025 കൺവീനർ സജി ആൻ്റണി എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് +91 98803 24743 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.