ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരു മന്ദിരത്തിൻ്റെ 34മത് പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു. സുവർണ്ണ ജൂബിലി വർഷത്തിൽ നടന്ന പ്രതിഷ്ഠാ വാർഷികം ഭക്തജന ബാഹുല്യത്താൽ ഭക്തിനിർഭരമായിരുന്നു. പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് പറനിറയ്ക്കൽ, ബ്രഹ്മകലശ പൂജ, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപുഷ്പാഞ്ജലി മുതലായ പൂജകൾ നടന്നു. ശ്രീനാരായണസമിതി പൂജാരിമാരായ വിപിൻ ശാന്തി, അധീഷ് ശാന്തി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. പ്രശസ്ത ആത്മീയ പ്രഭാഷകരായ കൃഷ്ണകുമാർ കടമ്പൂർ, മോഹൻ നാരായണമേനോൻ എന്നിവർ പ്രഭാഷണം നടത്തി.
ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, സുവർണ്ണ ജൂബിലി ചെയർമാൻ അഡ്വക്കേറ്റ് ഈ കെ തങ്കപ്പൻ, വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ, പൂജാരി മനോജ് വിശ്വനാഥൻ, ഡോക്ടർ നാരായണ പ്രസാദ്, മുൻ വനിതാ വിഭാഗം ചെയർപേഴ്സൺ ലീല പീതാംബരൻ മുതലായവർ ആശംസകൾ അർപ്പിച്ചു. ആഘോഷപരിപാടികൾക്ക് ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ട്രഷറർ എ ബി അനൂപ്, ജോയിന്റ് ട്രഷറർ ദീപാ അനിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ കെ പീതാംബരൻ, വൈസ് പ്രസിഡണ്ടുമാരായ എ ബി ഷാജ്, ജെ പ്രമോദ്, ഏ ആർ സുനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാരായ കെ പി സജീവൻ, എസ് ഷൈജു, സി പി ഷിനൂൺ, അജികുമാർ വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ, വൈസ് ചെയർപേഴ്സൺ ശ്രീജ സുഗതൻ, കൗൺസിൽ മെമ്പറാന്മാരായ അനിൽ എസ് പണിക്കർ, സി പി മോഹനൻ, സലില മോഹൻ, ഗിരിജ സുഗതൻ, യശോദ വിജയൻ, രാജശ്രീ രാജമോഹനൻ, അനിതാ രാജേന്ദ്രൻ, ഉമേഷ് ശർമ്മ, സോന, ഭാരതീയൻ മുതലായവർ നേതൃത്വം നൽകി.
ഉച്ചക്ക് മഹാഅന്നദാനത്തോടെ പ്രതിഷ്ഠാദിന ആഘോഷപരിപാടികൾ പര്യവസാനിച്ചതായി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.