കർണാടക നായർ സർവീസ് സൊസൈറ്റി എസ് നഗർ കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം ജനുവരി 4 ഞായറാഴ്ച ലിംഗരാജപുരം കാച്ചരക്കനഹള്ളിയിലെ ഇസ്കോൺ കോംപ്ലക്സിലുള്ള ശ്രീ സായി കൺവെൻഷൻ ഹാളിൽവെച്ചു രാവിലെ 9 മണി മുതൽ നടക്കും.
കർണാടക ഊർജ്ജ മന്ത്രി കെ.ജെ.ജോർജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ജി രാമൻ നായർ, സ്കലീൻ ഫൗണ്ടേഷൻ ഡയറക്ടർ രാജ വിജയ കുമാർ, കെ.എൻ.എസ്സ്.എസ്സ് ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മഹിളാ വിഭാഗം കൺവീനർ ശോഭന രാംദാസ്, കരയോഗം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇ സി ദേവിദാസ്, ട്രഷറർ ശരത്ചന്ദ്ര ബാബു, കരയോഗം മുൻ പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ, മഹിളാ വിഭാഗം പ്രസിഡണ്ട് ശ്രീദേവി സുരേഷ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
സാംസ്കാരിക സമ്മേളനത്തിൽ ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ പുരസ്കാരം 2026 രാജ വിജയ കുമാറിന് നൽകുന്നതായിരിക്കും. കരയോഗത്തിലെ മുതിർന്ന കുടുംബാംഗങ്ങൾ, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങൾ തുടങ്ങിയവരെ ആദരിക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികളും, വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9900016101 ബന്ധപ്പെടുക.

