കർണാടക കന്നഡ സാഹിത്യലോക, നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ – ബസവ- ഭീമ ബൃഹത് കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും നടന്നു. ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷൻ്റെ പ്രസിഡണ്ടും തൊദൽനുടി കന്നട മാസികയുടെ എഡിറ്ററുമായ ഡോക്ടർ സുഷമാ ശങ്കറിന്, കന്നട വികസന അതോറിറ്റിയുടെ മുൻ പ്രസിഡൻണ്ട് സോമശേഖർ ഐഎഎസ് ‘ത്രികാലരത്ന പ്രശസ്തി’ പത്രം നൽകി ആദരിച്ചു.
പ്രജാകവി എസ്.ആർ.നാഗരാജിൻ്റെ നേതൃത്വത്തിൽ നടന്ന മഹാസമ്മേളനം ബസവണ്ണദേവ മഠത്തിലെ
സിദ്ധലിംഗ സ്വാമിജി ഉദ്ഘാടനം ചെയ്തു. കർണാടക കന്നഡ സാഹിത്യ ലോക പ്രസിഡണ്ട് ഹനുമന്തരായപ്പ, സെക്രട്ടറി ഡോ. ശിവലിംഗയ്യ, കേന്ദ്ര സാഹിത്യ അക്കാദമി പ്രശസ്തി പുരസ്കൃത ഡോക്ടർ എച്ച്. ലക്ഷ്മി നാരായണ സ്വാമി, കന്നട അധ്യയന വിഭാഗത്തിലെ ഡോ. വിജയകുമാർ എച്ച് വിശ്വമാനവ, മുതലായവർ സംസാരിച്ചു.
സമ്മേളനത്തിൽ കർണാടക കന്നഡ സാഹിത്യ ലോകത്തിൻ്റെ തെരഞ്ഞെടുത്ത കവികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പുതുവർഷ കലണ്ടർ- 2026 സിദ്ധലിംഗസ്വാമിജി പ്രകാശനം ചെയ്തു. രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നും 251 കന്നഡ കവികൾ സമ്മേളനത്തിൽ പങ്കെടുത്തു. അതിലെ ഏക മലയാളിയാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമാ ശങ്കർ.