കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റിയോഗവും നോർക്ക കാർഡ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോർജ് ഉദ്ഘാടനം ചെയ്തു. ദാസറഹള്ളി മണ്ഡലം പ്രസിഡണ്ട് ഷാജു മാത്യു അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ജിബി കെ. നായർ കാർഡ് വിതരണം നിർവഹിച്ചു. ദീപക് എം. നായർ രമേശൻ, ഷാജി ജോർജ്, രാധാകൃഷ്ണൻ, ആർ സുന്ദരേശൻ, സുനിൽ ഷേണായ്, പ്രദീപ് കുമാർ, ബംഗളൂരു നോർത്ത് ജില്ല പ്രസിഡണ്ട് ഡാനി ജോൺ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ടോമി ജോർജ് സ്വാഗതവും ലേഡീസ് കോഓഡിനേറ്റർ ത്രേസ്യാമ്മ വർഗീസ് നന്ദിയും പറഞ്ഞു.