സർഗധാര സാംസ്കാരിക സമിതി, ബാംഗ്ലൂർ കാവ്യയാനം – “പുതുകാവ്യവീഥിയിലൂടെ” പരിപാടി സംഘടിപ്പിക്കുന്നു. പുതുകാല കവിതയുടെ ഭാവുകത്വ പരിണാമവും, കാവ്യ സങ്കേത മാറ്റങ്ങളും സാഹിത്യത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക തലങ്ങളുമായി ബന്ധിപ്പിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്ന സാഹിത്യ സംഗമം നാളെ (ഒക്ടോബർ 19) ആണ് നടക്കുക. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കും.

പ്രശസ്ത കവിയും അധ്യാപകനുമായ ഡോ. സോമൻ കടലൂർ “പുതുകവിതയുടെ ഭാവുകത്വം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മുഖ്യാതിഥിയുടെ നേതൃത്വത്തിൽ പുതുകാല കവിതയുടെ നവോന്മേഷങ്ങൾ തുറന്നു കാണിക്കുന്ന സർഗ സംവാദത്തിൽ ബാംഗ്ലൂരിലെ കവികൾ പങ്കെടുക്കും. ടി പി വിനോദ്, രമ പ്രസന്ന പിഷാരടി, ബിന്ദു സജീവ്, അനിൽ മിത്രാനന്ദപുരം, ഡോ.സുഷമ ശങ്കർ, ശാന്താ മേനോൻ, സിന, അർച്ചന സുനിൽ, ബിന്ദു പി മേനോൻ, വിന്നി ഗംഗാധരൻ, ശ്രീലത ഉണ്ണി, ജയശ്രീ പ്രകാശ് എന്നീ കവികൾ സോമൻ കടലൂറുമായി സംവദിക്കും.

മലയാളം മിഷൻ വിദ്യാർത്ഥികളുടെ കാവ്യാലാപനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8971 910 472, 9342 033 860 വിളിക്കുക.

Related Posts